Join Whatsapp Group. Join now!

കെ ടി എ ട്രാവല്‍ മീറ്റ് സെപ്തംബര്‍ 7ന്; ഉംറ -ഹജ്ജ് വ്യാജ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടി വേണം

കെ ടി എ ട്രാവല്‍ മീറ്റ് സെപ്തംബര്‍ ഏഴിന് ബേക്കിലിലെ താജ് വിവാന്തയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ Kerala, News, KTA Travel meet on Sep 07th
കാസര്‍കോട്: (my.kasargodvartha.com 17.08.2019) കെ ടി എ ട്രാവല്‍ മീറ്റ് സെപ്തംബര്‍ ഏഴിന് ബേക്കിലിലെ താജ് വിവാന്തയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വിവിധ കോര്‍പ്പറേറ്റ് ഏജന്‍സി, എയര്‍ലൈന്‍സ്, ടൂര്‍ ഓപ്പറേറ്റര്‍സ് തുടങ്ങിയവര്‍ സംബന്ധിക്കും.  വിവിധ സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടത്തും. ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ തടയുവാനായി ബോധവത്‌രണ പരിപാടികളും സംഘടിപ്പിക്കും.

വ്യാജ ഏജന്‍സി വഴിയുള്ള ഹജ്ജ് ഉംറ തട്ടിപ്പിനെതിരെ സര്‍ക്കാറുമായി സഹകരിച്ചു നടപടിയെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നിന്നും മംഗളൂരു എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവരെ ചില ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്നതായും മറ്റും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതിനായി വേണ്ട ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കെ ടി എ പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, ജനറല്‍ സെക്രട്ടറി ഷൗക്കത്ത് അലി, നാസര്‍ പട്ടേല്‍, ബി എം കെ ഖാലിദ്, റഹ് മാന്‍ സഫര്‍, ഷംസു അസ്ജസ്, റഊഫ് എയര്‍ലൈന്‍, അബ്ദുല്ല മൗലവി, ഷാജഹാന്‍ അല്‍ഫാല്‍ഹ, മാത്യു എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KTA Travel meet on Sep 07th
  < !- START disable copy paste -->

Post a Comment