Join Whatsapp Group. Join now!

മഴക്കെടുതിയില്‍ പഠന സാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ക്ക് പാഠപുസ്തകമൊഴികെയുള്ള പഠനോപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കും; പുസ്തകസഞ്ചിയിലേക്ക് ആഗസ്ത് 31വരെ അപേക്ഷിക്കാം

മഴക്കെടുതി മൂലം പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമൊഴികെയുള്ള News, Kerala, school, students, flood, bag, books, free books and study materials for students, who suffering from flood
കാഞ്ഞങ്ങാട്: (my.kasargodvartha.com 23.08.2019) മഴക്കെടുതി മൂലം പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമൊഴികെയുള്ള പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന 'പുസ്തകസഞ്ചി' പദ്ധതിയിലേക്ക് അപേക്ഷ അയക്കാനുള്ള തീയതി 31 വരെ നീട്ടി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും കുട്ടികള്‍ സ്‌കൂളിലെത്തിയതിനു ശേഷമുള്ള കണക്ക് കൂടി ഉള്‍പ്പെടുത്തുന്നതിനാണ് സമയം ദീര്‍ഘിപ്പിച്ചത്.

എസി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണനും അബുദാബി പ്രൈവറ്റ് ഇന്റര്‍ നാഷണല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ വി. സുരേഷുമാണ് കാലവര്‍ഷം നഷ്ടം വരുത്തിയ കേരളത്തിലെ പതിനാല് ജില്ലകളിലെയും സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ 'പുസ്തകസഞ്ചി' പദ്ധതി നടപ്പിലാക്കുന്നത്.

നോട്ടുപുസ്തകങ്ങള്‍ക്ക് പുറമെ ബാഗുകളും മറ്റെല്ലാ പഠന സാമഗ്രികളും ഈ പദ്ധതിയിലൂടെ ലഭിക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ രക്ഷിതാവും സ്‌കൂള്‍ കോളേജ് മേധാവികളും തദ്ദേശ സ്വയംഭരണ പ്രതിനിധികളും ഒപ്പിട്ട അപേക്ഷാ ഫോറം ഇമെയില്‍ വഴിയോ വാട്‌സ് അപ് വഴിയോ തപാല്‍ വഴിയോ ആഗസ്ത് 31നകം സമര്‍പ്പിക്കണം.
ഇമെയില്‍ വിലാസം: kodakkadnarayanan@gmail.com, 9447394587,
sureshv71@gmail.com, +96566307571


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, school, students, flood, bag, books, free books and study materials for students, who suffering from flood

Post a Comment