Join Whatsapp Group. Join now!

ചെങ്കല്‍ ഖനന നിരോധനം; പട്ടിണിയിലായ തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ഐ എന്‍ ടി യു സി

കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ചെങ്കല്‍മേഖലയില്‍ ഖനന നിരോധനം ഏര്‍പ്പെടുത്തിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നടപടിമൂലം News, Kerala, Mining, Stone, INTUC, stone mining ban; intuc demanded solution for problem
കാസർകോട്: (my.kasargodvartha.com 20.08.2019) കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ചെങ്കല്‍മേഖലയില്‍ ഖനന നിരോധനം ഏര്‍പ്പെടുത്തിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നടപടിമൂലം ജില്ലയിലെ ചെങ്കല്‍ മേഖലയില്‍ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളും കുടുംബവും പട്ടിണിയിലാണെന്നും ബന്ധപ്പെട്ടവര്‍ ഇവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിരമായി ഇടപെടണമെന്നും സൗജന്യറേഷന്‍ അനുവദിക്കണമെന്നും ചെങ്കല്‍ തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) മാന്യ താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് രവി മെനസിനപാറ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അബൂബക്കര്‍ തുരുത്തി ഉദ്ഘാടനം ചെയ്തു. ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാംപ്രസാദ് മാന്യ, താലൂക്ക് പ്രസിഡണ്ട് സി.ജി.ടോണി, ഖാദര്‍ മാന്യ, ഹരീന്ദ്രന്‍, ലോഹിതാക്ഷന്‍, നിശാന്ത്, ശ്രീനിവാസന്‍, ബല്‍ക്കീസ്, മെന്‍താര, അഷറഫ്, നാരായണ, സന്തോഷ്, ലാന്‍സി മണി എന്നിവര്‍ സംസാരിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനവും നല്‍കി.

News, Kerala, Mining, Stone, INTUC, stone mining ban; intuc demanded solution for problem

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Mining, Stone, INTUC, stone mining ban; intuc demanded solution for problem 

Post a Comment