Kerala

Gulf

Chalanam

Obituary

Video News

അത്തിയടുക്കത്ത് തെരുവ് വിളക്ക് സ്ഥാപിക്കണമെന്ന് ബ്രദേര്‍സ് ക്ലബ്ബ്

കുറ്റിക്കോല്‍: (my.kasargodvartha.com 21.07.2019) മലയോരത്തെ പ്രധാന റോഡുകളിലൊന്നായ കുറ്റിക്കോല്‍ ചുള്ളിക്കര പാതയോരത്തെ അത്തിയടുക്കം ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള അത്തിയടുക്കം പ്രദേശത്ത് തെരുവ് വിളക്ക് സ്ഥാപിക്കണമെന്ന് ബ്രദേര്‍സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. കുറ്റിക്കോല്‍-ചുള്ളിക്കര  റോഡിന്റെ പ്രവൃത്തി വേഗത്തില്‍ കുറ്റമറ്റ രീതിയില്‍ തീര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് എം പവിത്രന്‍ അധ്യക്ഷത വഹിച്ചു. സുകുമാരന്‍, വിനോദ് കുമാര്‍, സുധീഷ് എന്നിവര്‍ സംസാരിച്ചു. ബ്രദേര്‍സ് സെക്രട്ടറി അനീസ് അത്തിയടുക്കം സ്വാഗതവും ട്രഷറര്‍ ശശിധരന്‍ എ ടി നന്ദിയും പറഞ്ഞു. ജനറല്‍ ബോഡി യോഗം പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: എം പവിത്രന്‍ (പ്രസിഡന്റ്), കെ സുധീഷ് (വൈസ് പ്രസിഡന്റ്), അനീസ് അത്തിയടുക്കം (സെക്രട്ടറി), ഹരിവിഷ്ണു (ജോ. സെക്രട്ടറി), ശശിധരന്‍ എ ടി (ട്രഷറര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Brothers club demands to install Street Light in Athiyadukkam
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive