Join Whatsapp Group. Join now!

ഗ്രാമോത്സവം: കലാസന്ധ്യയും സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു

രണ്ട് മാസത്തോളമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുവന്ന Mogral Puthur, Gramolsavam, Kerala, News, Village fest conducted
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 12.03.2019) രണ്ട് മാസത്തോളമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുവന്ന ഗ്രാമോത്സവത്തോടനുബന്ധിച്ച് കലാസന്ധ്യയും സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു. മുന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍,അംഗന്‍വാടി പ്രതിനിധികള്‍,തൊഴിലുറപ്പ് മേഖലയിലെ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലാരൂപങ്ങള്‍ അരങ്ങേറി. തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
Mogral Puthur, Gramolsavam, Kerala, News, Village fest conducted

എരിയാലില്‍ നിന്നാരംഭിച്ച ഘോഷയാത്ര കല്ലങ്കൈയില്‍ പഞ്ചായത്ത് ഓഫീസിന് മുന്‍വശം സമാപിച്ചു. ടൗണ്‍ സിഐ പ്രദീപ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സാംസ്‌കാരിക സമ്മേളനം ജില്ലാ കലക്ടര്‍ സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. മുന്‍കാല പ്രസിഡണ്ടുമാരെയുംമൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളെയുംമികച്ച സന്നദ്ധപ്രവര്‍ത്തകരെയും ഗ്രാമപഞ്ചായത്തില്‍ മികച്ച സേവനം കാഴ്ച വെച്ച ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു. കലക്ടര്‍ ഉപഹാരം സമര്‍പ്പിച്ചു. പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള സാക്ഷ്യപത്രം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍  നല്‍കി.പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥലം വിട്ടുനല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, ഓഡിറ്റ് പെര്‍ഫോര്‍മെന്‍സ് ഓഫീസര്‍ കണ്ണന്‍ നായര്‍, പഞ്ചായത്ത് സെക്രട്ടറി ഷീജ, കുഡ്‌ലു വില്ലേജ് ഓഫീസര്‍ മുഹമ്മദ് ഹാരിസ്, കൃഷി ഓഫീസര്‍ നരസിംഹ ചൗഹലു,  തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mogral Puthur, Gramolsavam, Kerala, News, Village fest conducted 

Post a Comment