Join Whatsapp Group. Join now!

പള്ളി ഇമാമിനു നേരെയുണ്ടായ അക്രമം; പ്രതികളെ പിടികൂടാത്തതില്‍ 'അബ്ലേസ്' ഉത്കണ്ഠ പ്രകടിപ്പിച്ചു

നെല്ലിക്കുന്നില്‍ പള്ളി ഇമാമിനു നേരെയുണ്ടായ അക്രമ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ അബ്ലേസ് സംഘടന ഉത്കണ്ഠ പ്രകടിപ്പിച്ചു. സംഭവത്തെ ശക്തമായി Kerala, News, Attack against Masjid imam; Ablez protested
കാസര്‍കോട്: (my.kasargodvartha.com 28.03.2019) നെല്ലിക്കുന്നില്‍ പള്ളി ഇമാമിനു നേരെയുണ്ടായ അക്രമ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ അബ്ലേസ് സംഘടന ഉത്കണ്ഠ പ്രകടിപ്പിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുകയും അമര്‍ഷം പ്രകടിപ്പിക്കുന്നതായും സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കാസര്‍കോട്ട് അക്രമ സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് പോലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസിന്റെ ഭാഗത്തു നിന്നും ജാഗ്രതക്കുറവുണ്ടാകുന്നത്. നാട്ടില്‍ അരാജകത്വമാണ് സൃഷ്ടിക്കുക. ഊഹാപോഗങ്ങള്‍ പ്രചരിപ്പിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ സാമൂഹികാന്തരീക്ഷം വഷളാക്കുന്നതിനു മുമ്പ് ഇരുട്ടിന്റെ മറവില്‍ നടന്ന അക്രമ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പ്രതികളെ കണ്ടത്താന്‍ നെല്ലിക്കുന്ന് ജമാഅത്തിന്റെയും നാട്ടുകാരുടെയും പൂര്‍ണ സഹകരണവും സംഘടന വാഗ്ദാനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ ആത്മാര്‍ത്ഥവും ശക്തവുമായ ഇടപെടല്‍ പ്രശംസനീയമാണ്. പ്രതികരണ ശേഷിയുള്ള യുവ തലമുറയുടെ പ്രതീകവും പ്രതീക്ഷയുമായ നെല്ലിക്കുന്ന് സ്പോട്ടിംഗ് ക്ലബ് നടത്തുന്ന പ്രതിഷേധ ഒപ്പു ശേഖരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായും അബ്ലേസ് ഭാരവാഹികള്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Attack against Masjid imam; Ablez protested
  < !- START disable copy paste -->

Post a Comment