Join Whatsapp Group. Join now!

എസ്.കെ.എസ്.എസ്.എഫ് ഹിജ്റ പ്രഭാഷണം 10ന് കളനാട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ നടക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹാഫിള് സിറാജുദ്ദീന്‍ ദാരിമി പത്താനപുരത്തിന്റെ പുതുവത്സര ഹിജ്റ പ്രഭാഷണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി Kerala, News, SKSSF Hijra Speech on 10th
കാസര്‍കോട്: (my.kasargodvartha.com 08.09.2018) എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹാഫിള് സിറാജുദ്ദീന്‍ ദാരിമി പത്താനപുരത്തിന്റെ പുതുവത്സര ഹിജ്റ പ്രഭാഷണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10ന് രാവിലെ ഒമ്പതിന് സ്വാഗതസംഘം ചെയര്‍മാന്‍ കുന്നില്‍ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തും.

വൈകുന്നേരം ഏഴിന് ഡോ. കളനാട് ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ വെച്ച് നടക്കുന്ന പ്രഭാഷണത്തിന്റെ ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് മൗലവി നിര്‍വ്വഹിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനാവും. തുടര്‍ന്ന് ഹാഫിള് സിറാജുദ്ദീന്‍ ദാരിമി പത്താനപുരത്തിന്റെ പുതുവത്സര ഹിജ്റ പ്രഭാഷണം നടക്കും.

ചടങ്ങില്‍ വെച്ച് പ്രളയമേഖലയില്‍ സേവനം ചെയ് വിഖായ ജില്ലാ ആക്ടീവ് വിംങ് അംഗങ്ങളെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിക്കും. പ്രഭാഷണ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിജ്റ ക്വിസ് വിജയികള്‍ക്ക് സമ്മാനം നല്‍കും. 3000 ആളുകള്‍ക്ക് ഇരുന്ന പ്രഭാഷണം കാണാനുള്ള സംവിധാനം ഒരുക്കിയതായും ലോകത്തിന്റെ ഏതു കോണില്‍ വെച്ചും ലൈവായി പരിപാടി വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, സ്വാഗതസംഘം ചെയര്‍മാന്‍ കുന്നില്‍ അബ്ദുല്‍ ഖാദിര്‍, വര്‍ക്കിംങ് സെക്രട്ടറി യൂനുസ് ഫൈസി പെരുമ്പട്ട, ഓര്‍ഗനൈസിംങ് സെക്രട്ടറി ജൗഹര്‍ ഉദുമ, വര്‍ക്കിംങ് കണ്‍വീനര്‍ നൗഷാദ് മിഹ്റാജ് സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SKSSF Hijra Speech on 10th
  < !- START disable copy paste -->

Post a Comment