Join Whatsapp Group. Join now!

ജില്ലാ ബാങ്കിലെ തൊഴില്‍ സുരക്ഷിതത്വം: കളക്ഷന്‍ ഏജന്റുമാര്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചു

ജില്ലാ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ ഏജന്റുമാര്‍ തൊഴില്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്തുക, അവകാശങ്ങള്‍ സംരക്ഷിക്കക്കുക, കളക്ഷന്‍ എജന്‍ുമാരെKerala, News, Bank collection Agents Union formed
കാസര്‍കോട്: (my.kasargodvartha.com 23.07.2018) ജില്ലാ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ ഏജന്റുമാര്‍ തൊഴില്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്തുക, അവകാശങ്ങള്‍ സംരക്ഷിക്കക്കുക, കളക്ഷന്‍ എജന്‍ുമാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സി.ഐ.ടി.യുവിന്റെ കാസര്‍കോട്  ജില്ലാ ഘടകം രൂപീകരിച്ചു. ഏറെ കാലം സി.പി.എമ്മാണ് ബാങ്ക് ഭരിച്ചിരുന്നതെങ്കിലും മുഴുവന്‍ കളക്ഷന്‍ ജീവനക്കാരേയും സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സി.ഐ.ടിയുവിന്റെ നേതൃത്വത്തില്‍ പുതിയൊരു സംഘടനക്ക് രൂപം നല്‍കി പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങുന്നത്.

നോട്ടു നിരോധനത്തിനു ശേഷം വന്ന സാമ്പത്തിക പ്രതിസന്ധി മൂലം കളക്ഷന്‍ കുറഞ്ഞു വരുന്ന സാഹച്യത്തില്‍ ഈ മേഖലയെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അവകാശങ്ങള്‍ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത മുന്‍നിര്‍ത്തി കേരളാ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ലോണ്‍/ഡെപ്പോസിറ്റ് കലക്ടേര്‍സ് യൂണിയന്‍ എന്ന പേരിലാണ് പുതിയൊരു സംഘടനക്ക് രൂപം നല്‍കിയത്. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ടി.വി. ലിസി അധ്യക്ഷയായി. ജില്ലാ ബാങ്ക് ഫെഡറേഷന്‍ പ്രസിഡണ്ട് പി. കുമാരന്‍, സെക്രട്ടറി ജയകുമാര്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. മണിമോഹന്‍, കെ. ലക്ഷ്മണന്‍, പി മഹോഷ്, ജിഷ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ടി.വി. ലിസി (പ്രസിഡണ്ട്), ബാബു നീലേശ്വരം, ഇന്ദിരാ പനയാല്‍ (വൈസ് പ്രസിഡണ്ടുമാര്‍), കെ വി ബാലകൃഷ്ണന്‍ (സെക്രട്ടറി), പ്രിയ തളങ്കര, ബാലകൃഷ്ണന്‍ ചെര്‍ക്കള (ജോ. സെക്രട്ടറിമാര്‍), കെ.എസ് ശിവശങ്കരന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Bank collection Agents Union formed
  < !- START disable copy paste -->

Post a Comment