Join Whatsapp Group. Join now!

മുസ്ലിം ലീഗ് പൊവ്വല്‍ മേഖല റമദാന്‍ റിലീഫ് നടത്തി

മുസ്ലിം ലീഗ് പൊവ്വല്‍ മേഖലാ സ്ഥിരം റിലീഫ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റമദാന്‍ റിലീഫ് പൊവ്വല്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്നു. ജീവ Kerala, News, Muslim league Povval Zone Ramadan relief conducted
പൊവ്വല്‍: (my.kasargodvartha.com 14.06.2018) മുസ്ലിം ലീഗ് പൊവ്വല്‍ മേഖലാ സ്ഥിരം റിലീഫ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റമദാന്‍ റിലീഫ് പൊവ്വല്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്നു. ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് വര്‍ഷങ്ങളായി വ്യത്യസ്തമായ പരിപാടികളാണ് റിലീഫ് കമ്മിറ്റി നടത്തിവരുന്നത്. യു.എ.ഇ കെ.എം.സി.സിയുടെ സഹകരണത്തോടെ നിര്‍ധന കുടുംബത്തിനുള്ള ബൈത്തുറഹ് മ നിര്‍മ്മാണം നടന്നു വരികയാണ്.

അഞ്ചു ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടത്തിയത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള സമാശ്വാസ പെന്‍ഷന്‍, 350 ല്‍ പരം കുടുംബങ്ങള്‍ക്കുള്ള റമദാന്‍ കിറ്റ്, പുതു വസ്ത്ര വിതരണം, എസ് എസ് എല്‍ സി, പ്ലസ് ടു, മദ്രസ ഉന്നത വിജയികള്‍ക്കുള്ള അനുമോദനം, ചികിത്സ സഹായം തുടങ്ങിയവ വിതരണം ചെയ്തു. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍  ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി. ഷാഫി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, ജില്ലാ ട്രഷറര്‍  കല്ലട്ര മാഹിന്‍ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് കെ ഇ എ ബക്കര്‍, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, പി. ഹസൈനാര്‍, കെ.എം.സി.സി നേതാക്കളായ അബ്ദുര്‍ റഹ് മാന്‍ മീത്തല്‍, മുനീര്‍ ബന്താട്, എ.കെ. ഫൈസല്‍, ഷാഫി പാറപ്പള്ളം, മൊയ്തു പളലി, യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ അബ്ബാസ് കൊളച്ചെപ്പ്, വൈസ് പ്രസിഡന്റ് സിദ്ദീഖ് ബോവിക്കാനം, മണ്ഡലം കര്‍ഷക സംഗം ജനറല്‍ സെക്രട്ടറി എ.പി ഹസൈനാര്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എ.കെ യൂസുഫ്, ഹനീഫ് പൈക്ക, അബ്ദുല്ല കുളത്തിങ്കര, ഷാഫി ചാലക്കര, ബിസ്മില്ല അബ്ദുല്‍ ഖാദര്‍, അബ്ദുല്ല മല്ലം, ഹമീദ് കരമൂല, കെ.പി ഹമീദ്, ഉനൈസ് മദനിനഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റിലീഫ് കമ്മിറ്റി കണ്‍വീനര്‍ എം.എസ്. ഷുക്കൂര്‍ സ്വാഗതവും ജോ. കണ്‍വീനര്‍ ബാത്തിഷ പൊവ്വല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim league Povval Zone Ramadan relief conducted
  < !- START disable copy paste -->

Post a Comment