Join Whatsapp Group. Join now!

അഭിനന്ദനങ്ങള്‍ ഉഷ ടീച്ചര്‍, പട്‌ളയും താങ്കളോട് കടപ്പെട്ടിരിക്കുന്നു

പട്‌ള സ്‌കൂളിലെ അധ്യാപികയെ തേടി ഒരു അവാര്‍ഡ് കൂടി എത്തി. കാസര്‍കോട് വിദ്യഭ്യാസ ജില്ലയില്‍ നിന്നുള്ള മികച്ച Article, Kerala, Patla, Teacher, Social worker,
അസ്ലം മാവില

(my.kasargodvartha.com 07/06/2018) പട്‌ള സ്‌കൂളിലെ അധ്യാപികയെ തേടി ഒരു അവാര്‍ഡ് കൂടി എത്തി. കാസര്‍കോട് വിദ്യഭ്യാസ ജില്ലയില്‍ നിന്നുള്ള മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍ അവാര്‍ഡ് മടിക്കൈ സ്‌കൂളിലെ ഗീത ടീച്ചര്‍ക്കൊപ്പം പട്‌ള ജി എച് എസ് എസിലെ പി ടി ഉഷ ടീച്ചറും പങ്ക് വെച്ചു. അഭിനന്ദനങ്ങള്‍!

മാതൃഭൂമിയും വി കെസിയും സംസ്ഥാനത്തുടനീളം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി നല്‍കുന്ന നന്മ അവാര്‍ഡാണ് ഇപ്പോള്‍ ടീച്ചറെ തേടി എത്തിയത്.

സമാനമായ മറ്റൊരു പുരസ്‌ക്കാരം ലഭിച്ചപ്പോള്‍, ഉഷ ടീച്ചറെ കുറിച്ച് കഴിഞ്ഞ വര്‍ഷം എഴുതിയിരുന്നു. ബ്ലോഗിലത് ഒരു പക്ഷെ, ഉണ്ടാകണം.

Article, Kerala, Patla, Teacher, Social worker,Article about P T Usha teacher


ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി അധ്യാപികയാണ് ടീച്ചര്‍. പാഠ പുസ്തകത്താളുകളിലെ കഥയും കവിതയും ചൊല്ലി വ്യാകരണത്തിലെ കാ കെ കീയും പറഞ്ഞ് ടീച്ചര്‍ക്ക് ഒരു പക്കാ ഹിന്ദി അധ്യാപികയായി കഴിഞ്ഞു കൂടാം, പലരും ചെയ്യുന്ന രീതിയില്‍. പക്ഷെ, ഉഷ ടീച്ചര്‍ ഹിന്ദി സിലബസില്‍ മാത്രം അടങ്ങി ഇരിക്കുന്ന സ്വഭാവക്കാരിയല്ല.

ഇന്നവര്‍ കാസര്‍കോട് ജില്ലയിലെ അറിയപ്പെടുന്ന അപൂര്‍വ്വം മുഖങ്ങളിലൊന്നാണ്. വിവിധ ഉത്തരവാദിത്വങ്ങളാണ് സ്‌കൂള്‍ വിട്ടാല്‍ അവര്‍ക്ക് ചെയ്ത് തീര്‍ക്കാനുള്ളത്. ടീച്ചര്‍ വഹിക്കുന്ന ചില പദവികളും ചുമതലകളും ചുവടെ:

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ജില്ലാ വനിതാ കോര്‍ഡിനേറ്റര്‍

ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ (ഗൈഡ്‌സ് വിഭാഗം)

പീപ്പിള്‍സ് ഫോറം ജില്ലാ വൈ. പ്രസിഡന്റ്

Oisca ഇന്റര്‍നാഷനല്‍ കാസര്‍കോട് സിറ്റി ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി

ട്രോമ കെയര്‍ ജില്ലാ എക്‌സി. അംഗം

ജില്ലാ പരിസ്ഥിതി അംഗം

10, 11, 12 ക്ലാസ്‌കാര്‍ക്ക് തുല്യതാ ഹിന്ദി ക്ലാസ്സ് ഹിന്ദി പ്രചാരക് .

ഇപ്രാവശ്യം പട്‌ള സ്‌കൂള്‍ പ്രവേശന ദിവസം 'നന്മ'യുടെ ഭാഗമായി അമ്പതിലധികം പീന ക്വിറ്റുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്. കഴിഞ്ഞ വര്‍ഷവും വിവിധ കാരുണ്യ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ ടീച്ചര്‍ പട്‌ളയില്‍ ചെയ്തിട്ടുണ്ട്.

പട്‌ള സ്‌കൂളില്‍ ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിവിധ വിംഗ്‌സ് രൂപീകരിക്കുന്നതില്‍ ടീച്ചര്‍ കാണിച്ച ഉത്സാഹം എടുത്ത് പറയേണ്ടതാണ്.

കണ്ണൂര്‍ അഴിക്കോട് സ്വദേഴിനിയായ ഉഷ ടീച്ചര്‍ വര്‍ഷങ്ങളായികാസര്‍കോട്ടുണ്ട്. ഭര്‍ത്താവ് റിട്ട. ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍ മാഷ്. ഏക മകന്‍. അതുല്‍ കൃഷ്ണ പെരിയ നവോദയയില്‍ +2 വിദ്യാര്‍ഥിയാണ്.

ഉഷ ടീച്ചറുടെ സേവന പ്രവര്‍ത്തനങ്ങള്‍ പട്‌ള സ്‌കൂളിനെയും കാസര്‍കോട് ജില്ലയെയും ധന്യമാക്കട്ടെ. ഭാവുകങ്ങള്‍ !

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kerala, Patla, Teacher, Social worker,Article about P T Usha teacher

Post a Comment