Join Whatsapp Group. Join now!

ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ വിയോഗം; സമുദായത്തിന് തീരാനഷ്ടം

ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി പാവങ്ങള്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായിരുന്നുവെന്ന് Kerala, News, Kasargod, Death, Metro Muhammad Haji, Qatar Ibrahim Haji.
നഷ്ടമായത് ഉറ്റസുഹൃത്തിനെ- മെട്രോ മുഹമ്മദ് ഹാജി

ബംഗളൂരു: (my.kasargodvartha.com 25.04.2018) ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി പാവങ്ങള്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായിരുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അനുസ്മരിച്ചു. ഉറ്റ സുഹൃത്തിനെയാണ് തനിക്ക് നഷ്ടപ്പെട്ടത്. സംഘടനാ രംഗത്തും സാമൂഹ്യജീവകാരുണ്യരാഷ്ട്രീയ രംഗത്തും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു.

അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്കും സമുദായത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ പരലോകം സ്വര്‍ഗ്ഗപൂങ്കാവാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഖത്തര്‍ ഹാജിയുടെ മരണം സമുദായത്തിന് തീരാ നഷ്ട്ടം: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: എ.സ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഖത്തര്‍ ഹാജിയുടെ മരണത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ നേതാക്കളായ മുഷ്ത്താഖ് ദാരിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര, ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, എസ് വൈ എസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം എ ഖലീല്‍, ക്യാമ്പസ് വിംഗ് സംസ്ഥാന കമ്മിറ്റി അംഗം ജംഷീര്‍ കടവത്ത്, സഹചാരി ജനറല്‍ കണ്‍വീനര്‍ ശിഹാബ് അണങ്കൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ഖത്തര്‍ ഹാജിയുടെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് നേതാക്കള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.


ഖത്തര്‍ ഹാജി സമസ്തയുടെ ഉറ്റ തോഴന്‍: ഇര്‍ഷാദ് ഹുദവി ബെദിര

ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ മരണം സമസ്തയെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. സമസ്തയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങി സമസ്തയുടെ പ്രധാന പോഷക സംഘടനയായ എസ് വൈ എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, മറ്റു കീഴ്ഘടകങ്ങളുടെ ഉന്നതമായ സ്ഥാനത്തിരുന്ന് ഊര്‍ജ സ്വലതയോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് ഖത്തര്‍ ഇബ്രാഹിം ഹാജി.

സമസ്തയുടെ കൈത്താങ്ങായിരുന്നു ഖത്തര്‍ ഹാജി. എത്തിപ്പെടാന്‍ കഴിയുന്ന മേഖലകളിലെല്ലാം തന്നെ അദ്ദേഹത്തിന്റെ നിറ സാന്നിദ്ധ്യമുണ്ടായിരുന്നു. അഹ്ലുസുന്നത്തിന്റെ യഥാര്‍ത്ഥ പാത മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഖത്തര്‍ ഹാജിയുടെ പ്രവര്‍ത്തനം വലിയ ഒരു കാരണമായിട്ടുണ്ട്. സമസ്തയുടെ പണ്ഡിതന്മാരുമായും, പ്രത്യേകിച്ച് പാണക്കാട് സയ്യിദന്മാരുമായും വ്യക്തി ബന്ധം കൂട്ടിയിണക്കുന്നതില്‍ ഖത്തര്‍ ഹാജി മുന്‍പന്തിയിലുണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ ചരിത്രം രചിച്ച് വാദി തൈ്വബയില്‍ വെച്ച് നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ വിജയശില്‍പ്പിയില്‍പ്പെട്ട ഒരുവനായി സമസ്തയുടെ പ്രവര്‍ത്തകര്‍ എന്നും അദ്ധേഹത്തെ സ്മരിക്കാറുണ്ട്.

സമ്മേളന സൈറ്റില്‍ ഒരു ചെറുപ്പക്കാരനായി, വളണ്ടിയറായി എന്തും ചെയ്യാന്‍ മുന്നോട്ട് വരുകയും സാമ്പത്തികമായി ആവിശ്യപ്പെടുന്നത് മറ്റൊരു സമയത്തേക്ക് മാറ്റി വെക്കാതെ ഉടന്‍ തന്നെ പൂര്‍ത്തികരിച്ച് കൊടുക്കുന്നത് ഞാനടക്കമുള്ള സംഘടന പ്രവര്‍ത്തകര്‍ നേര്‍ സാക്ഷിയായിരുന്നു. ആദര്‍ശ ബന്ധനങ്ങളില്‍ സന്ധിയില്ലാ സമരം നടത്തി അഹ്ലുസുന്നയുടെ യഥാര്‍ത്ഥ ആശയം ജനമനസ്സുകളില്‍ സന്നിവേശിപ്പിക്കുന്നതില്‍ അദ്ധേഹം മുഖ്യ പങ്ക് വഹിച്ചു. എസ് കെ എസ് എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി വര്‍ഷങ്ങളായി കാസര്‍കോട് സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന്റെ സ്വാഗത സംഘ രൂപികരണത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്ലാവരിലും ഉയര്‍ന്നു വരുന്ന പേര് ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ തന്നെയായിരുന്നു.

പരിപാടിക്ക് നല്ല ഒരു സംഖ്യ റമളാന്‍ പ്രഭാഷണത്തിന് നല്‍കാന്‍ അദ്ദേഹം താല്‍പര്യം കാണിക്കുകയു ചെയ്യുമായിരുന്നു. സമസ്തക്ക് പ്രവര്‍ത്തിക്കുന്നവരെയും പ്രത്യേകിച്ച് എസ് കെ എസ് എസ് എഫ് നേതാക്കളും പ്രവര്‍ത്തകരുമായി വളരെ സ്‌നേഹത്തോടെ പെരുമാറുകയും അദ്ദേഹം ചെയ്യുമായിരുന്നു. എസ് കെ എസ് എസ് എഫ് നേതാക്കള്‍ക്ക് വിളിച്ച് സംഘടന പ്രവര്‍ത്തനത്തിന് പ്രോത്സാഹനം കൊടുക്കുകയും പ്രത്യേകിച്ച് എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാറുമായി സംഘടനയുടെ പല കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നത് എന്റ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്രക്കും സമസ്തയുടെ പ്രവര്‍ത്തന മേഖലയില്‍ സജീവമായി നില നിന്ന വ്യക്തിയായിരുന്നു അദ്ദേഹം.

നമ്മുടെ ജില്ലയെ സംബന്ധിച്ചിടത്തോളം ജില്ലയിലെ സര്‍വ്വ മേഖലകളിലും തിളങ്ങിനിന്നിരുന്ന വ്യക്തിയായിരുന്നു. കാസര്‍കോടിന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ, കാരുണ്യ, വ്യാവസായിക, മേഖലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഇബ്രാഹിം ഹാജിയെ മാതൃകയായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്. ദാനംചെയ്യാന്‍ ഇത്രയേറെ ആവേശം കാണിച്ച മറ്റൊരാള്‍ ഈ മണ്ണില്‍മാത്രമല്ല എവിടേയും അപൂര്‍വ്വമായിരിക്കും. ദയാ
നുകമ്പ നിറഞ്ഞ ആ മനസ്സ് എല്ലാവരുടേയും കണ്ണീര് കാണുകയും ഏതു ഉദ്യമങ്ങളേയും കയ്യയച്ച് സഹായിക്കാന്‍ ആവേശം കാണിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഖബര്‍ ജീവിതം അള്ളാഹു തൗഫീഖ് നല്‍കട്ടെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Death, Metro Muhammad Haji, Qatar Ibrahim Haji, Qatar Ibrahim Haji condolences from Metro Muhammad Haji.

Post a Comment