Join Whatsapp Group. Join now!

റിയാസ് മൗലവി കൊലപാതകത്തിന്റെ ഒരാണ്ട്; യൂത്ത് ലീഗ് ജാഗ്രതാ സദസുകള്‍ സംഘടിപ്പിച്ചു

സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പഴയചൂരി മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ കയറി അതിദാരുണമായി വെട്ടിക്കൊന്ന കര്‍ണാടക കൊടക് സ്വദേശിയും പള്ളി മുഅദ്ദിനുമായ റിയാസ് മൗലവിയുടെKerala, News, Riyas moulavi murder; Youth League Alert program conducted
കാസര്‍കോട്: (my.kasargodvartha.com 20.03.2018) സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പഴയചൂരി മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ കയറി അതിദാരുണമായി വെട്ടിക്കൊന്ന കര്‍ണാടക കൊടക് സ്വദേശിയും പള്ളി മുഅദ്ദിനുമായ റിയാസ് മൗലവിയുടെ വധത്തിന്റെ ഒരാണ്ട് പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ജാഗ്രതാ സദസുകള്‍ സംഘടിപ്പിച്ചു. മുനിസിപ്പല്‍-പഞ്ചായത്ത് തലങ്ങളിലാണ് ജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കുന്നത്.

മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിപാടി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹക്കീം അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, റഹ് മാന്‍ തൊട്ടാന്‍, നൗഫല്‍ തായല്‍, പി.വി മൊയ്തീന്‍ കുഞ്ഞി, അഷ്‌റഫ് എം.ബി, റഷീദ് ഗസ്സാലി നഗര്‍, ഹസന്‍ കുട്ടി പതിക്കുന്നില്‍, റഫീഖ് വിദ്യാനഗര്‍, ജലീല്‍ എം തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Riyas moulavi murder; Youth League Alert program conducted
< !- START disable copy paste -->

Post a Comment