Join Whatsapp Group. Join now!

ഖാസി കേസ്: പുഴയോരത്ത് പ്രതിഷേധവുമായി ദഅ്‌വ കോളജ് വിദ്യാര്‍ത്ഥികള്‍

സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന്റെ എട്ടാം ആണ്ടില്‍, നീതി നിഷേധത്തില്‍ പ്രതിഷേധം Kerala, News, CM Abdulla Maulavi Case, Da awa college students
ചെങ്കള: (my.kasargodvartha.com 01.03.2018) സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന്റെ എട്ടാം ആണ്ടില്‍, നീതി നിഷേധത്തില്‍ പ്രതിഷേധം തീര്‍ത്ത് ചെങ്കള മുഹമ്മദലി ശിഹാബ് തങ്ങള്‍ ദഅ്‌വ കോളജ് വിദ്യാര്‍ത്ഥികള്‍. ചേരൂര്‍ പുഴയോരത്ത് നടന്ന പരിപാടി ഹുദവീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ ട്രഷററും എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല പ്രസിഡന്റും കൂടിയായ ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു.


സി എം ഉസ്താദിന്റെ ദുരൂഹ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ സി ബി ഐ കാര്യമായി ഇടപെടുന്നില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മരണത്തിന് പിന്നില്‍ പല ഉന്നതരും ഇടപെട്ടത്തിന്റെ സൂചനയാണ് കേസിന് ഒരു തുമ്പും ഉണ്ടാക്കാന്‍ സാധിക്കാത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, കോളജ് ജനറല്‍ സെക്രട്ടറി അബ്ദുല്ല ഫൈസി ചെങ്കള അധ്യക്ഷനായി. വൈസ് പ്രന്‍സിപ്പാള്‍ അഷ്‌റഫ് ഹുദവി പാട്‌ലടുക്ക സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഷറഫുദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി, മുഹസിന്‍ ഹുദവി അണങ്കൂര്‍ ആശംസ പ്രസംഗം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, News, CM Abdulla Maulavi Case, Da awa college students.

Post a Comment