Kerala

Gulf

Chalanam

Obituary

Video News

പാര്‍ക്ക സോക്കര്‍ ലീഗ് സീസണ്‍ 2; ലോഗോ പ്രകാശനം ചെയ്തു

ദുബൈ: (my.kasargodvartha.com 02.03.2018) മാര്‍ച്ച് 22 ന് ദുബൈ മംസാര്‍ (ഇത്തിഹാദ്) വെല്‍ഫിറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന പാര്‍ക്ക സോക്കര്‍ ലീഗ് സീസണ്‍ 2- 2018 ന്റെ ലോഗോ പ്രകാശനം ചെയ്തു. യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ് യ തളങ്കര പാര്‍ക്ക പ്രസിഡണ്ട് കബീറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ദുബൈ പാം ദേരയിലുള്ള കാസര്‍കോടന്‍ തെരുവിലെ വസ്ത്ര വ്യാപാര രംഗത്തുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച പാര്‍ക്ക സോക്കര്‍ ലീഗ് സീസണ്‍-1  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍ക്ക വൈസ് പ്രസിഡണ്ട് ഖാലിദ് മായിപ്പാടി,  സെക്രട്ടറി ഖമറുദ്ദീന്‍, ബോര്‍ഡ് അംഗങ്ങളായ റിയാസ് ഷാജി, ദുബൈ കെഎംസിസി വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, മണ്ഡലം സെക്രട്ടറി പി ടി നൂറുദ്ദീന്‍, ട്രഷര്‍ ഫൈസല്‍ പട്ടേല്‍ വൈസ് പ്രസിഡണ്ട് സലീം ചേരങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

< !- START disable copy paste -->

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive