Join Whatsapp Group. Join now!

മധുവിന്റെ കൊലപാതകം; കൈയ്യും വായയും മൂടികെട്ടി ബി.ജെ.പി പ്രതിഷേധം, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

അട്ടപാടി അഗളിയില്‍ മധു എന്ന ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍Kerala, News, Madhu's murder; BJP Protest conducted
കാസര്‍കോട്: (my.kasargodvartha.com 24.02.2018) അട്ടപാടി അഗളിയില്‍ മധു എന്ന ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായയും, കയ്യും കെട്ടിയുള്ള പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ പി. സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, വൈസ് പ്രസിഡണ്ടുമാരായ അഡ്വ. സദാനന്ദ റായ്, സവിത ടീച്ചര്‍, സെക്രട്ടറിമാരായ എം. ബല്‍രാജ്, കെ. ശോഭന, ട്രഷറര്‍ ജി.ചന്ദ്രന്‍, മണ്ഡലം പ്രസിഡണ്ട് കെ. സതീഷ് ചന്ദ്ര ഭണ്ഡാരി, ജനറല്‍സെക്രട്ടറി ഹരീഷ് നാരമ്പാടി, മഹിളമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പുഷ്പ അമേക്കള, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി. ഹരീഷ്, പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

< !- START disable copy paste -->

Post a Comment