Join Whatsapp Group. Join now!

ദിവ്യകവിത

വരങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ ചക്കപ്പഴത്തില്‍ ഈച്ചകളെപ്പോലെ പൊതിയുന്ന അത്ഭുത ദിവ്യന്റെ അടുത്ത് ചെന്ന് ഒരാള്‍ ചോദിച്ചു, 'എന്റെ നാട്ടില്‍ മഴ കിട്ടാതെ ചുട്ടു പൊള്ളുകയാണ്.Story, Article, A Bendichal, Small Story, Rain, Divya Kavitha- Story by A.Bendichal
മിനിക്കഥ / എ ബെണ്ടിച്ചാല്‍

(www.kvartha.com 15.02.2018) വരങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ ചക്കപ്പഴത്തില്‍ ഈച്ചകളെപ്പോലെ പൊതിയുന്ന അത്ഭുത ദിവ്യന്റെ അടുത്ത് ചെന്ന് ഒരാള്‍ ചോദിച്ചു, 'എന്റെ നാട്ടില്‍ മഴ കിട്ടാതെ ചുട്ടു പൊള്ളുകയാണ്. കൃഷികളെല്ലാം നശിച്ചുപോയി. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ പട്ടിണിയിലാണ്. കുടിനീരിനുപോലും ജനം ദാഹിച്ചു വലയുകയാണ്'.  ദിവ്യന്‍ മഴയെക്കുറിച്ച് പ്രവചനം നടത്തി. 'മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്.' വരം ലഭിച്ച ആള്‍ നിലം പൂട്ടി, വിത നടത്തി, മനമില്‍ കൊയ്ത്തരിവാളിന് മൂര്‍ച്ച കൂട്ടി, പൊലിനാദങ്ങള്‍ പാടിനടന്നു. മാനം കറുത്തില്ല, കുളിര്‍ക്കാറ്റ് വീശിയില്ല, അപ്പോഴാണ് കുമാരനാശാന്റെ 'കര്‍ഷകന്റെ കരച്ചില്‍' എന്ന കവിത ഓര്‍മ്മ വന്നത്. അദ്ദേഹം വയലിന്റെ ഒരു മൂലയ്ക്ക് പോയിരുന്നു സങ്കടത്തോടെ കവിത മനമില്‍ പാടി.

'എണ്ണമില്ലാതുള്ള ലോകത്തെ പെറ്റോരു
വിണ്ണേ, ഞാന്‍ കേഴുന്നു കേള്‍ക്കതായെ
ഉണ്ണികള്‍ കേണാലുരുകാത്ത നെഞ്ചുണ്ടോ?
കണ്ണീര്‍ ഞാന്‍ വാര്‍ക്കുന്നു കാണ്‍കതായേ
.................................................................................
...................................................................................'

സാക്ഷാല്‍ ദിവ്യന്റെ മനമലിഞ്ഞു പന്തിയില്‍ ഭേദമില്ലാതെ മഴ ചൊരിഞ്ഞു, മുറ്റങ്ങളൊക്കെയും പുഴയായൊഴുകി, ഭൂമി മാതാവ് മരതകപട്ടു നെയ്തു.
നാടുകാണാന്‍ എത്തിയ മഹാബലി തമ്പുരാന്റെ മനം കുളിര്‍ത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Story, Article, A Bendichal, Small Story, Rain, Divya Kavitha- Story by A.Bendichal
< !- START disable copy paste -->

Post a Comment