Join Whatsapp Group. Join now!

രണ്ടാംഘട്ട റേഷന്‍ കാര്‍ഡ് വിതരണം ഈ സ്ഥലങ്ങളില്‍

കാസര്‍കോട് താലൂക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന താഴെ പറയുന്ന റേഷന്‍കടകളുടെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ രണ്ടാം ഘട്ട വിതരണം താഴെ പറയുന്ന തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ മൂന്ന് മണി വരെ അതാKerala, News, Second phase Ration card distribution in Kasargod Taluk
കാസര്‍കോട്: (my.kasargodvartha.com 02.11.2017) കാസര്‍കോട് താലൂക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന താഴെ പറയുന്ന റേഷന്‍കടകളുടെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ രണ്ടാം ഘട്ട വിതരണം താഴെ പറയുന്ന തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ മൂന്ന് മണി വരെ അതാത് പഞ്ചായത്ത് ഓഫീസുകളുടെ പരിസരത്ത് നടത്തും. ഒന്നാം ഘട്ടത്തില്‍ കാര്‍ഡുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്ത കാര്‍ഡ്് ഉടമകളോ/ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളോ പഴയ റേഷന്‍ കാര്‍ഡ്്, തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡിന്റെ വില (എ എ വൈ മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് 50 രൂപയും, പൊതുവിഭാഗം/ പൊതുവിഭാഗം സബ്‌സിഡി കാര്‍ഡുകള്‍ക്ക് 100 രൂപ) എന്നിവ സഹിതം വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി കൈപ്പറ്റാം. വിതരണം ചെയ്ത കാര്‍ഡുകളുടെ തിരുത്തലുകള്‍ പിന്നീട് മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയതിന് ശേഷമെ സ്വീകരിക്കൂ.


ഈ മാസം ഏഴിന് ദേലമ്പാടി പഞ്ചായത്തിലെ 180 ദേലമ്പാടി, 95 പരപ്പ, 126 പള്ളങ്കോട്, 96 അഡൂര്‍, 97 പാണ്ടി എന്നിവ അഡൂരിലുള്ള ദേലമ്പാടി പഞ്ചായത്ത് പരിസരത്തും കാറഡുക്ക പഞ്ചായത്തിലെ 94 കുണ്ടാര്‍, 93 ആഡൂര്‍, 92 മുള്ളേരിയ, 91 കര്‍മ്മംതൊടി, 153 കാറഡുക്ക എന്നിവ   കാറഡുക്ക പഞ്ചായത്ത് പരിസരത്തും ബെള്ളൂര്‍ പഞ്ചായത്തിലെ 54 കിന്നിംഗാര്‍, 174 എം എസ് കട്ടെ, 55 നാട്ടക്കല്ല്, 139 ബെള്ളൂര്‍ എന്നിവ ബെള്ളൂര്‍ പഞ്ചായത്ത് പരിസരത്തും വിതരണം ചെയ്യും.

നവംബര്‍ ഒമ്പതിന് മധൂര്‍ പഞ്ചായത്തിലെ 46 പട്ടഌ 57 മധൂര്‍, 58 മായിപ്പാടി, 63 രാംദാസ് നഗര്‍, 116 കുത്യാല, 141 ചൂരി, 192 ഉളിയത്തടുക്ക എന്നിവ  മധൂര്‍ പഞ്ചായത്ത് പരിസരത്തും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 60 മൊഗ്രാല്‍ പുത്തൂര്‍, 61 ഏരിയാല്‍, 138 മയില്‍പ്പാറ, 156 ഉജിരെക്കരെ എന്നിവ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിസരത്തും ഈ മാസം പത്തിന് കുറ്റിക്കോല്‍ പഞ്ചായത്തിലെ 183 വീട്ടിയാടി, 157 മാണിമൂല, 98 ബന്തടുക്ക, 99 പടുപ്പ്, 119 കരിവേഡകം, 100 കുറ്റിക്കോല്‍ 178 പുളുവഞ്ചി, 167 ബേത്തൂര്‍പ്പാറ എന്നിവ  കുറ്റിക്കോല്‍ പഞ്ചായത്ത് പരിസരത്തും വിതരണം നടക്കും.

ഈ മാസം 13 ന് ചെങ്കള പഞ്ചായത്തിലെ 20 ബേവിഞ്ച, 59 പടുവടുക്ക, 80 ആലംപാടി, 81 സന്തോഷ് നഗര്‍, 82, 83 ചെര്‍ക്കള, 84 എടനീര്‍, 85 പൈക്ക, 140 അര്‍ലനടുക്ക, 142 നെക്രാജെ, 188 കല്ലക്കട്ട, 191 പാടി, 177 ചേരൂര്‍ എന്നിവ ചെങ്കള പഞ്ചായത്ത് പരിസരത്തും 14 ന്് കുമ്പഡാജെ പഞ്ചായത്തിലെ 53 ഏത്തടുക്ക, 56 മവ്വാര്‍, 115 അഗല്‍പ്പാടി, 118 മാവിനക്കട്ട, 173 ബെളിഞ്ചെ, 179 ഗാഡിഗുഡെ എന്നിവ കുമ്പഡാജെ പഞ്ചായത്ത് പരിസരത്തും ബദിയടുക്ക പഞ്ചായത്തിലെ 47, 48 നീര്‍ച്ചാല്‍, 49, 50, 51, 170 ബദിയടുക്ക, 52 പള്ളത്തടുക്ക, 143 മാന്യ എന്നിവ ബദിയടുക്ക പഞ്ചായത്ത് പരിസരത്തും വിതരണം ചെയ്യും.

ഈ മാസം പതിനഞ്ചിന് 105 ചട്ടഞ്ചാല്‍, 106 തെക്കില്‍, 107 ബേനൂര്‍, 108 ചെമ്മനാട്, 110 പരവനടുക്കം, 111 കീഴൂര്‍, 112, 113 മേല്‍പ്പറമ്പ, 114 കളനാട്, 134 ചെമ്പരിക്ക, 149 കോളിയടുക്കം, 169 പൊയ്‌നാച്ചി, 189 കപ്പണയടുക്കം എന്നിവ  ചെമ്മനാട് പഞ്ചായത്ത് പരിസരത്തും മുളിയാര്‍ പഞ്ചായത്തിലെ 86 പൊവ്വല്‍, 87 ബോവിക്കാനം, 88 ഇരിയണ്ണി, 89 കാനത്തൂര്‍, 90 കോട്ടൂര്‍ എന്നിവ മുളിയാര്‍ പഞ്ചായത്ത് പരിസരത്തും ഈ മാസം പതിനാറിന് കാസര്‍കോട് നഗരസഭയിലെ 132 വിദ്യാനഗര്‍, 78 നുള്ളിപ്പാടി, 76 ആനബാഗിലു, 64, 65 കറന്തക്കാട്, 75 മാര്‍ക്കറ്റ് റോഡ്, 74 ഫോര്‍ട്ട് റോഡ്, 68 എസ് വി ടി റോഡ് എന്നിവ കാസര്‍കോട് നഗരസഭ പരിസരത്തും പതിനേഴിന് കാസര്‍കോട് നഗരസഭയിലെ 66, 67 നെല്ലിക്കുന്ന്, 146 കടപ്പുറം, 72 തായലങ്ങാടി, 70 മാലിക് ദിനാര്‍, 71 കടവത്ത് (തളങ്കര), 123 ഖാസിലെയ്ന്‍, 73 തെരുവത്ത് എന്നിവ കാസര്‍കോട് നഗരസഭ പരിസരത്തും വിതരണം ചെയ്യും.

Keywords: Kerala, News, Second phase Ration card distribution in Kasargod Taluk

Post a Comment