Join Whatsapp Group. Join now!

ഒരു സമുദായത്തെ നിരന്തരം ചവിട്ടിമതിക്കുന്ന പ്രവണതകള്‍ മൂലം രാജ്യത്ത് മാനവികത മറയുന്നു: എച്ച് ഡി ദേവഗൗഡ

ഒരു സമുദായത്തെ നിരന്തരം ചവിട്ടിമതിക്കുന്ന പ്രവണതകള്‍ മൂലം രാജ്യത്ത് മാനവികത മറയുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവേഗൗഡ വ്യക്തമാക്കി. ബംഗളൂരു സഅദിയ്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ക്രിസ്റ്റല്‍ ജൂബിലിയുടെ ഭാഗമായി നിര്‍മിക്കുന്ന ഹാജി അഹ് മദ് News, Religion, National, Jamia Sa adiya Arabia, HD Devagouda, Bangalore
ബംഗളൂരു: (my.kasargodvartha.com 07.11.2017) ഒരു സമുദായത്തെ നിരന്തരം ചവിട്ടിമതിക്കുന്ന പ്രവണതകള്‍ മൂലം രാജ്യത്ത് മാനവികത മറയുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവേഗൗഡ വ്യക്തമാക്കി. ബംഗളൂരു സഅദിയ്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ക്രിസ്റ്റല്‍ ജൂബിലിയുടെ ഭാഗമായി നിര്‍മിക്കുന്ന ഹാജി അഹ് മദ് ബാവ മെമ്മോറിയല്‍ സഅദിയ്യ ഹാപ്പി ലിവിംഗ് സോണ്‍ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ എല്ലാ മതേതര ശക്തികളും ഒറ്റക്കെട്ടാകണം. ആത്മീയ നേതാക്കള്‍ അനുയായികള്‍ക്ക് മാനവികതയുടെ പാഠം പടിപ്പിച്ചു കൊടുക്കണം. ഇവിടെ മനുഷ്യത്വം നിലനില്‍ക്കേണ്ടതുണ്ട്. ഇവിടെ മനുഷ്യത്വം പഠിപ്പിക്കുന്നതില്‍ സഅദിയ്യ സ്ഥാപന സമുച്ഛയം എന്നും മുമ്പന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഅദിയ്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ 14 വര്‍ഷമായ സമൂഹത്തിലെ അനാഥ അഗതികള്‍ക്ക് മത ഭൗതിക വിദ്യാഭ്യാസം നല്‍കുകയും ഉത്തര കന്നടയിലെ കൊളഗേരി നിവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് മത ഭൗതിക വിദ്യാഭ്യാസം നല്‍കി അവരെ സമൂഹത്തിലെ മുഖ്യ ധാരയിലേക്കെത്തിക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്നു. സ്ഥാപനത്തിലെ ഡ്രീം പ്ലാനായ സഅദിയ്യ ഹാപ്പി ലിവിംഗ് സോണില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ കെ ജി മുതല്‍ ബിരുദം വരെ വിദ്യാഭ്യാസം നല്‍കി സിവില്‍ സര്‍വീസ്, നിയമം തുടങ്ങിയ വിദ്യാഭ്യാസമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

നേരത്തെ സഅദിയ്യ ഫൗണ്ടേഷന്റെ കീഴില്‍ നിര്‍മിച്ച അനാഥ അഗതി മന്ദിരം പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മുഖ്യാതിഥിയായിരുന്നു. കൊളഗേരി വിദ്യാര്‍ത്ഥികളുടെ സയന്‍സ് ഫയര്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മണ്ട്യ എം പി പുട്ടരാജും കമ്പ്യൂട്ടര്‍ ആന്‍ഡ് ടൈലറിംഗ് ലാബിന്റെ ഉദ്ഘാടനം ഫൗസിയാ ഫാറൂഖും നിര്‍വഹിച്ചു. അഖിലേന്ത്യാ സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് ബംഗളൂരു ജില്ലാ അധ്യക്ഷന്‍ ഡോ. എസ് എസ് എ ഖാദര്‍ ഹാജി, ഡോ. അന്‍വര്‍ ഷരീഫ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബഷീര്‍ അബ്ദുല്‍ കരീം സഖാഫി, താജുദ്ദീന്‍ ഫാളിലി, ഡോ. യൂസുഫ് ദുബൈ, അബ്ദുല്‍ റഊഫ് പുത്തിഗെ, മുഹമ്മദ് ഗയാസുദ്ദീന്‍ ബഹ്‌റൈന്‍, എസ് മുഹമ്മദ് ഹാജി സാഗര്‍, യൂനുസ് സേറ്റ്, മുംതാസ് അലി കൃഷ്ണാപുറ, മുഹമ്മദ് കുഞ്ഞി വിട്ടല്‍, ഇഖ്ബാല്‍ അഹ് മദ്, ഉമര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ കെ എം ഷാഫി സഅദി സ്വാഗതവും ഇസ്മാഈല്‍ സഅദി കിന്യ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Religion, National, Jamia Sa adiya Arabia, HD Devagouda, Bangalore.

Post a Comment