Join Whatsapp Group. Join now!

പ്രൊഫ. കെ പി ജയരാജന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

Kerala, News, Education, Higher Education Council, Adcvisory, Board, Members സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉപദേശക സമിതി അംഗമായി
നീലേശ്വരം: (my.kasargodvartha.com 12.11.2017) സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉപദേശക സമിതി അംഗമായി നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായ സമിതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രശസ്തരുമാണ് ഉള്ളത്.

Kerala, News, Education, Higher Education Council, Adcvisory, Board, Members

പ്രൊഫ. ജയരാജന്‍ നിലവില്‍ കേരള കേന്ദ്ര സര്‍വകലാശാലയുടെ എത്തിക്‌സ് കമ്മിറ്റി ചെയര്‍മാനും കേരള ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ ബോര്‍ഡ് അംഗവുമാണ്. കണ്ണൂര്‍ സര്‍വകലാശാലയുടെയും പിന്നീട് മംഗളൂരു യേനപ്പോയ സര്‍വകലാശാലയുടെയും പരീക്ഷാ കണ്‍ട്രോളറായിരുന്നു.

ഇദ്ദേഹത്തിനു പുറമെ ആസൂത്രണ വിദഗ്ധന്‍ പ്രഭാത് പട്‌നായിക്, പത്രപ്രവര്‍ത്തകന്‍ പി സായിനാഥ്, ഡോ. എം എസ് വല്യത്താന്‍, സച്ചിദാനന്ദന്‍, ജസ്റ്റിസ് കെ കെ ദിനേശന്‍, ജനപ്രതിനിധികളായ എ സമ്പത്ത് എം പി, കെ കെ രാഗേഷ് എം പി, കൊല്ലം മേയര്‍ കെ രാജേന്ദ്രബാബു, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമന്‍ എന്നിവരും സമിതി അംഗങ്ങളാണ്.

കൗണ്‍സിലിന്റെ ഗവേണിങ്, എക്‌സിക്യൂട്ടീവ് സമിതികളുടെ ചെയര്‍മാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും വൈസ് ചെയര്‍മാന്‍ ചരിത്ര ചിന്തകന്‍ ഡോ. രാജന്‍ ഗുരുക്കളുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Education, Higher Education Council, Adcvisory, Board, Members

Post a Comment