● നാടകയാത്ര, നാടക ഗാനാലാപനം, ബിരിയാണി ഫെസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നാടകോത്സവത്തിന്റെ ഭാഗമായി നടക്കും
കരിന്തളം: (MyKasargodVartha) സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് തയ്യാറെടുപ്പുകളുമായി മലയോര ഗ്രാമമായ കാലിച്ചാമരം. കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെ 70-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ് കാലിച്ചാമരത്ത് പ്രവർത്തനമാരംഭിച്ചു. നവംബർ 21 മുതൽ 25 വരെയാണ് കാലിച്ചാമരത്ത് നാടകോത്സവം അരങ്ങേറുക.
ഉദ്ഘാടനവും പ്രഭാഷണങ്ങളും സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. ആനകൈ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒ.എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷൈജു ബിരിക്കുളം, വി. മധുസൂദനൻ, കെ. വസന്തകുമാർ, വാസു കരിന്തളം, എ.വി. കൂടോൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിപുലമായ പരിപാടികൾ നാടകോത്സവത്തിൻ്റെ ഭാഗമായി വ്യത്യസ്തങ്ങളായ പരിപാടികളാണ് ഒരുക്കുന്നത്. നാടക ഗാനാലാപനം, നാടകയാത്ര, നാടക കലാകാരന്മാരെ ആദരിക്കൽ, ബിരിയാണി ഫെസ്റ്റ്, നാടക സംവാദം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘാടക സമിതി തീരുമാനിച്ചിട്ടുള്ളത്. ഈ കലാ-സാംസ്കാരിക വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The organizing committee office for the State Professional Drama Festival, scheduled to be held from November 21 to 25 as part of the 70th-anniversary celebrations of the Kalichamaram Pothujana Vijnana Vayanashala, was inaugurated by District Library Council Secretary Dr. P. Prabhakaran.
#KasargodVartha #Kalichamaram #DramaFestival #KasaragodNews #Karinthalam #KeralaArts #ProfessionalDramaFestival #MalayalamNews #AparnaNews
