Join Whatsapp Group. Join now!

Campaign | എസ്കെഎസ്എസ്എഫ് ജില്ലാ സമ്മേളനം 10-ന്; പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കോ-ഓർഡിനേറ്റേഴ്സ് മീറ്റ്

ഒക്ടോബർ 10-ന് കാസർകോട് ബുഖാറയിൽ നടക്കുന്ന എസ്കെഎസ്എസ്എഫ് ജില്ലാ സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

● യോഗം എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് താജുദ്ദീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു

കാസർകോട്: (MyKasargodVartha) ഒക്ടോബർ 10-ന് കാസർകോട് ബുഖാറയിൽ നടക്കുന്ന എസ്കെഎസ്എസ്എഫ് ജില്ലാ സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾ ശാഖകളിലും മേഖലകളിലും സജീവമായി. 'വേരുകൾ തേടാം, തണലായി പടരാം' എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തിൻ്റെ സന്ദേശം പ്രവർത്തകരിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടനയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

SKSSF Kasaragod District Conference on October 10: Coordinators' Meet Kicks Off Campaign Activities

കോ-ഓർഡിനേറ്റേഴ്സ് മീറ്റ്

ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കൂടുതൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സമ്മേളനത്തിൽ പരമാവധി പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കാനും കാസർകോട്ട് ചേർന്ന കോ-ഓർഡിനേറ്റേഴ്സ് മീറ്റിൽ തീരുമാനിച്ചു. യോഗം എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് താജുദ്ദീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സുബൈർ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു.

SKSSF Kasaragod District Conference on October 10: Coordinators' Meet Kicks Off Campaign Activities

ചടങ്ങിൽ പങ്കെടുത്തവർ

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സഈദ് അസ്അദി പുഞ്ചാവി, സിദ്ദീഖ് ബെളിഞ്ചം, യൂനുസ് ഫൈസി കാക്കടവ്, അബ്ദുല്ല യമാനി മേൽപറമ്പ്, റാഷിദ് ഫൈസി ആമത്തല, അൻവർ തുപ്പക്കൽ, ഇല്യാസ് ഹുദവി, നിസാം പുളിക്കൂർ, ശാക്കിർ ഇർഷാദി ബെദിര, ഫൈസൽ പച്ചക്കാട്, മുഹിയുദ്ദീൻ ഫൈസി പുളിക്കൂർ, മുനാസ് നുജൂമി അടുക്ക, ശമീർ അസ്ഹരി, ലത്തീഫ് കൊല്ലമ്പാടി, അഫ്‌‌സൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The SKSSF Kasaragod District Conference, themed 'Seek roots, spread as shade', will be held on the 10th of this month at Kasaragod Bukhara. To coordinate the campaign and ensure maximum participation, a Coordinators' Meet was inaugurated by State Vice President Tajuddin Darimi Padanna.

#KasargodVartha #SKSSF #Kasaragod #Bukhara #DistrictConference #KeralaNews #IslamicConference #TajuddinDarimi #AparnaNews

Post a Comment