Join Whatsapp Group. Join now!

Talent Meet | സഅദിയ്യ ദഅ്‌വ കോളജ് പ്രതിഭാ സംഗമം 'എസ്‌പെരൻസ ദി പ്രൈം' സമാപിച്ചു; ദീദാത്തിയൻ ചാമ്പ്യന്മാർ

സഅദിയ്യ ദഅ്‌വ കോളജ് വിദ്യാർഥി സംഘടനയുടെ പ്രതിഭാ സംഗമം 'എസ്‌പെരൻസ ദി പ്രൈം' സമാപിച്ചു.

● വിവിധ ഗ്രൂപ്പുകളിലായി നടന്ന വാശിയേറിയ മത്സരത്തിൽ ദീദാത്തിയൻ ചാമ്പ്യന്മാരായി ● കോളജിന് കീഴിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന 'പ്രൈം നാഷണൽ ഫൗണ്ടേഷൻ' പ്രഖ്യാപനവും നടന്നു

ദേളി: (MyKasargodVartha) സഅദിയ്യ ദഅ്‌വ കോളജ് വിദ്യാർഥി സംഘടനയായ 'ഓർക്കിഡ്' വാർഷിക പ്രതിഭാ സംഗമം 'എസ്‌പെരൻസ ദി പ്രൈം' പ്രൗഢമായി സമാപിച്ചു. ജാമിഅ സഅദിയ്യ അറബിയ്യ ജനറൽ സെക്രട്ടറി സഅദുൽ ഉലമ മാണിക്കോത്ത് ഉദ്ഘാടനം ചെയ്ത വേദിയിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ എഴുത്തുകാരനുമായ പി സുരേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. തുടർന്ന് വിവിധ ദിവസങ്ങളിലായി നടന്ന വൈവിധ്യമാർന്ന അക്കാദമിക് സെഷനുകൾക്ക് പ്രമുഖ പണ്ഡിതന്മാരും സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരും നേതൃത്വം നൽകി.

'Esperanza The Prime' Talent Meet Concludes at Sa-adiya Da'wa College

നേതൃത്വം നൽകിയവർ

ജാമിഅ സഅദിയ്യ വൈസ് പ്രസിഡൻ്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സഅദിയ്യ ശരീഅത്ത് കോളജ് അറബിക് ഡിപ്പാർട്ട്മെൻ്റ് മേധാവി ഉബൈദുല്ല സഅദി, എസ്വൈഎസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സ്വാദിഖ് വെളിമുക്ക്, സിറാജ് സബ് എഡിറ്റർ മുസ്തഫ പി എറയ്ക്കൽ, എസ്എസ്എഫ് നാഷണൽ സെക്രട്ടറി ഷിറിൻ അഹ്‌മദ്, രിസാല അപ്‌ഡേറ്റ് സിഇഒ സിഎൻ ജാഫർ സ്വാദിഖ്, സഅദിയ്യ അറബിക് കോളജ് പ്രിൻസിപ്പൽ ഡോ. സ്വലാഹുദ്ദീൻ അയ്യൂബി, സുക്കൂൻ സിഇഒ പിടി മുഹമ്മദ് സഖാഫി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 

സമാപന സംഗമം സയ്യിദ് ഹിബതുല്ലാഹിൽ ബുഖാരിയുടെ അധ്യക്ഷതയിൽ കോളജ് പ്രിൻസിപ്പൽ ശരീഫ് സഅദി മാവിലാടം ഉദ്ഘാടനം ചെയ്തു. ഹാഷിം അഹ്സനി കല്ലാച്ചി മുഖ്യ പ്രഭാഷണം നടത്തി. കോളജിന് കീഴിൽ ദേശീയ തലത്തിൽ പ്രവർത്തനം തുടങ്ങുന്ന 'പ്രൈം നാഷണൽ ഫൗണ്ടേഷൻ' പ്രഖ്യാപനം വേദിയിൽ നടന്നു.

മത്സര വിജയികൾ

മൂന്ന് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ ദീദാത്തിയൻ ഒന്നാം സ്ഥാനവും അത്താസിയൻ രണ്ടാം സ്ഥാനവും ബൂത്വിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലെ കലാപ്രതിഭകളായി ഉബൈദുല്ല അൻവർ (ആലിയ), മുഅമ്മിൽ ഉടുമ്പുന്തല (മുത്തവസിത്ത), മുഹമ്മദ് ശാസിൽ (ഇബ്തിദായിയ്യ), അബ്ബാസ് ശാദി (ഇഅ്ദാദിയ്യ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 

സമാപന സംഗമത്തിൽ മുഹ്‌യുദ്ദീൻ ഫാളിലി വെളിമുക്ക്, സിദ്ദീഖ് സഅദി ഹേരൂർ, അബ്ദുല്ല സഅദി കുമ്പള, ജാബിർ സഖാഫി, ഉനൈസ് സഅദി, ഹുസൈനാർ അദനി, അനസ് അഹ്‌സനി ആലങ്കോൽ, സയ്യിദ് സാഹിർ അഹ്‌സനി, മുർതള സഅദി ചിക്കമംഗളൂരു, ഫൈസൽ നിസാമി കന്തൽ തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: The 'Esperanza The Prime' annual talent meet organized by 'Orchid', the student organization of Sa-adiya Da'wa College in Deli, concluded with team Deedathiyan winning the championship.

#KasargodVartha #Deli #Kasaragod #SaadiyaCollege #EsperanzaThePrime #StudentsMeet #MalayalamNews #AparnaNews

Post a Comment