Join Whatsapp Group. Join now!

Charity | ട്യൂമർ ബാധിച്ച് മരിച്ച 2 വയസ്സുകാരിയുടെ സ്മരണയിൽ കാരുണ്യം; 20,000 രൂപയുടെ ഇഞ്ചക്ഷൻ ജനറൽ ആശുപത്രിക്ക് കൈമാറി

ട്യൂമർ ബാധിച്ച് മരിച്ച രണ്ട് വയസ്സുകാരിയുടെ 20,000 രൂപയുടെ ഇഞ്ചക്ഷൻ ജനറൽ ആശുപത്രിക്ക് കൈമാറി.

● കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശികളായ മാതാപിതാക്കളാണ് സമാന രോഗമുള്ളവർക്കായി മരുന്ന് കൈമാറിയത്

● ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലാണ് മരുന്ന് നൽകിയത്

കാസർകോട്: (MyKasargodVartha) ട്യൂമർ ബാധിച്ച് ചികിത്സയിലായിരിക്കെ മരിച്ച രണ്ട് വയസ്സുകാരിയുടെ ചികിത്സയ്ക്കായി വാങ്ങിയിരുന്ന 20,000 രൂപ വിലവരുന്ന ഇഞ്ചക്ഷൻ കാസർകോട് ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന് കൈമാറി സമാനതകളില്ലാത്ത കാരുണ്യത്തിന് മാതൃകയായി മാതാപിതാക്കൾ. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ മാട്ടുമ്മൽ സലാമിൻ്റെയും വടക്കേപ്പുറം സമീനയുടെയും മകളായ മറിയം സിൻവയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

Parents of 2-Year-Old Tumor Victim Donate Injection to Kasaragod General Hospital

കൈമാറിയത് ഓങ്കോളജി വിഭാഗത്തിന്

കുട്ടിയുടെ ചികിത്സയ്ക്കായി വാങ്ങിയിരുന്ന വിലപിടിപ്പുള്ള ഇഞ്ചക്ഷൻ സമാന രോഗം ബാധിച്ച മറ്റേതെങ്കിലും രോഗിക്ക് ഉപയോഗിക്കാനായാണ് കുടുംബം കാസർകോട് ജനറൽ ആശുപത്രിക്ക് നൽകിയത്. കുടുംബം കാസർകോട് നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിമിനെ നേരിട്ട് ബന്ധപ്പെട്ടാണ് ഇഞ്ചക്ഷൻ ഓങ്കോളജി വിഭാഗത്തിന് കൈമാറാൻ സന്നദ്ധത അറിയിച്ചത്.

ചടങ്ങിൽ പങ്കെടുത്തവർ

തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെഎം ഹനീഫ് ഇഞ്ചക്ഷൻ ഡോക്ടർക്ക് കൈമാറി. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മെഹ്റുന്നിസ ഹമീദ്, ജാഫർ കമാൽ, കൗൺസിലർ രാമകൃഷ്ണ ഹൊള്ള, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Parents of two-year-old Mariyam Sinva, who died of a tumor, donated her ₹20,000 worth injection to Kasaragod General Hospital's Oncology Dept.

#KasargodVartha #KasaragodNews #Kanhangad #GeneralHospitalKasaragod #Humanity #OncologyDept #Charity #MalayalamNews #AparnaNews

Post a Comment