● റോഡപകടങ്ങളിൽ പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പിഎം റാഹത് പദ്ധതി ● അപകട വിവരങ്ങൾ ഇ-ഡാർ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ പൊലീസ് സ്റ്റേഷനുകളിൽ ബോധവൽക്കരണം സംഘടിപ്പിക്കും
കാസർകോട്: (KasargodVartha) റോഡപകടങ്ങളിൽ പെടുന്നവർക്ക് ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം റാഹത് (PM RAHAT - റോഡ് ആക്സിഡൻ്റ് വിക്ടിം ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേഡ് ട്രീറ്റ്മെൻ്റ്) സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രത്യേക യോഗം ചേർന്നു.
വാഹനാപകടങ്ങൾക്കിരയാകുന്നവർക്ക് ആദ്യ മണിക്കൂറുകളിൽ തന്നെ അടിയന്തര ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റോഡപകടങ്ങളിൽ പെടുന്നവർക്ക് പണം നൽകാതെ 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സയോ ഏഴ് ദിവസത്തെ ചികിത്സയോ ഉറപ്പാക്കുന്നതാണ് പദ്ധതി.
ആശുപത്രികളെ എംപാനൽ ചെയ്യും
പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ജില്ലയിലെ പരമാവധി ആശുപത്രികളെ എംപാനൽ പട്ടികയിൽ ഉൾപ്പെടുത്താൻ യോഗത്തിൽ ധാരണയായി. ഇതിൻ്റെ ഭാഗമായി സ്വകാര്യ ആശുപത്രി ഉടമകളുടെ യോഗം വിളിക്കുകയും ആശുപത്രി ജീവനക്കാർക്ക് പ്രത്യേക പരിശീലനം സംഘടിപ്പിക്കുകയും ചെയ്യും. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ-ഡാർ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിന് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബോധവൽക്കരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പങ്കെടുത്ത പ്രമുഖർ
കലക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം പി ഉദയകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജില്ലാ കോർഡിനേറ്റർ സിബിൻ ജോസഫ് പദ്ധതി വിശദീകരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ ടി രേഖ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ധന്യ ദയാനന്ദൻ, ആർടിഒ ജെ ജറാഡ്, സബ് ഇൻസ്പെക്ടർമാരായ എം പ്രകാശൻ, എം മോഹനൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: A special meeting was held to implement the PM RAHAT scheme, aiming to provide cashless treatment up to ₹1.5 lakh or for seven days to road accident victims.
#KasargodVartha #PMRahat #RoadAccidentScheme #CashlessTreatment #KeralaHealth #Kasaragod #MalayalamNews #AparnaNews

