Join Whatsapp Group. Join now!

Construction | മടിക്കൈ വ്യവസായ പാർക്ക് അനുബന്ധ റോഡ് നിർമാണത്തിന് തുടക്കം; ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു

മടിക്കൈ വ്യവസായ പാർക്ക് അനുബന്ധ റോഡ് നിർമാണത്തിന് തുടക്കം; കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു.

● ജില്ലാ വ്യവസായ കേന്ദ്രവും കാസർകോട് വികസന പാക്കേജും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത് ● മടിക്കൈ വ്യവസായ പാർക്കിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ റോഡ് മുതൽക്കൂട്ടാകും

മടിക്കൈ: (MyKasargodVartha) ജില്ലാ വ്യവസായ കേന്ദ്രവും കാസർകോട് വികസന പാക്കേജും സംയുക്തമായി നടത്തുന്ന മടിക്കൈ വ്യവസായ പാർക്ക് അനുബന്ധ റോഡ് നിർമാണ പ്രവൃത്തിക്ക് തുടക്കമായി. റോഡ് നിർമാണത്തിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവഹിച്ചു.

Madikai Industrial Park Approach Road Construction Inaugurated by Kanhangad MLA

ചടങ്ങിലെ സാന്നിധ്യം

പരിപാടിയിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സുജാത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ രാജൻ, പി വി പത്മിനി, പി കുഞ്ഞികൃഷ്ണൻ, വാർഡ് മെമ്പർ കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു.

Madikai Industrial Park Approach Road Construction Inaugurated by Kanhangad MLA

റിപ്പോർട്ടും നന്ദിയും

ഹാർബർ എൻജിനീയറിങ് എഎക്സ്ഇ സുനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാർ പി കെ സിന്ധു നന്ദിയും പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Govindan Pallikkappil MLA inaugurated the construction of the approach road to the Madikai Industrial Park, a joint project of the District Industries Centre and Kasaragod Development Package.

#KasargodVartha #Madikai #Kasaragod #IndustrialPark #DevelopmentProject #RoadConstruction #AparnaNews

Post a Comment