● കാസർകോട് ആലിയ അറബിക് കോളജ് മുൻ പ്രിൻസിപ്പലും റെക്ടറുമായ കെവി അബൂബക്കർ ഉമരിയെക്കുറിച്ചുള്ള പുസ്തകം ● ആലിയ അലുംനി ഖത്തർ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ദോഹയിലാണ് കവർ പ്രകാശനം നടന്നത് ● ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബുദ്ദീൻ പൂക്കോട്ടൂർ പ്രകാശനം നിർവഹിച്ചു
ദോഹ: (MyKasargodVartha) കാസർകോട് ആലിയ അറബിക് കോളജ് മുൻ പ്രിൻസിപ്പലും റെക്ടറുമായ കെവി അബൂബക്കർ ഉമരിയുടെ ജീവിതത്തെയും ഓർമകളെയും ആസ്പദമാക്കി എഴുത്തുകാരൻ സദറുദ്ദീൻ വാഴക്കാട് തയാറാക്കിയ 'കെവി അബൂബക്കർ ഉമരിയുടെ അറിവടയാളങ്ങൾ' എന്ന പുസ്തകത്തിൻ്റെ ഖത്തറിലെ കവർ പ്രകാശനം നടന്നു. ആലിയ അലുംനി ഖത്തർ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ദോഹയിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബുദ്ദീൻ പൂക്കോട്ടൂർ പ്രകാശനം നിർവഹിച്ചു.
പങ്കെടുത്ത പ്രമുഖർ
ചടങ്ങിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡൻ്റ് ആർഎസ് അബ്ദുൽ ജലീൽ, ഖത്തർ അലുംനി പ്രസിഡൻ്റ് കെ ടി ശരീഫ്, ജനറൽ സെക്രട്ടറി കെ വി ഹഫീസുല്ല, അബ്ദുൽ സമദ്, ഷുക്കൂർ കൊടുവള്ളി, ഉനൈസ് നാദാപുരം തുടങ്ങിയവർ സംബന്ധിച്ചു.
പുസ്തക പ്രകാശനം 26-ന്
കെവി അബൂബക്കർ ഉമരിയുടെ ജീവിതയാത്രയും കാസർകോട് ആലിയ അറബിക് കോളജിൻ്റെ ചരിത്രവും പ്രതിപാദിക്കുന്ന പുസ്തകത്തിൻ്റെ ഔദ്യോഗിക പ്രകാശനം വരുന്ന സെപ്റ്റംബർ 26-ന് കാസർകോട് ആലിയ ക്യാമ്പസിൽ വെച്ച് നടക്കുന്ന പ്രത്യേക പ്രകാശന സമ്മേളനത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The cover launch of a book detailing the life of former Kasaragod Alia Arabic College Principal KV Aboobacker Omari was held in Doha, Qatar.
#KasargodVartha #Doha #QatarNews #BookLaunch #AliaArabicCollege #Kasaragod #KVAboobackerOmari #AparnaNews

