Join Whatsapp Group. Join now!

NGO Registry | വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയാറാക്കുന്നു; അപേക്ഷ സെപ്റ്റംബർ 27-നകം നൽകണം

വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയാറാക്കുന്നു. അപേക്ഷ സെപ്റ്റംബർ 27-നകം നൽകണം.

● പ്രാദേശിക വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനെ സഹായിക്കാൻ സംഘടനകൾക്ക് അവസരം ● സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ നിർദേശപ്രകാരമാണ് ജില്ലാതല രജിസ്ട്രി തയാറാക്കുന്നത്

കാസർകോട്: (MyKasargodVartha) പ്രാദേശിക വികസന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും പദ്ധതികൾ രൂപീകരിക്കുന്നതിനും നിർവഹണം നടത്തുന്നതിനും വിലയിരുത്തുന്നതിനും സർക്കാരിനെ സഹായിക്കുന്നതിനായി സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. ഇതിൻ്റെ ഭാഗമായി വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയാറാക്കുകയാണ്.

District-Level Registry for Civil Society Organizations in Kasaragod; Apply by September 27


അപേക്ഷിക്കേണ്ട വിധം

സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ നിർദേശപ്രകാരമാണ് രജിസ്ട്രി തയാറാക്കുന്നത്. പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള സംഘടനകൾ വിലാസം, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ, രജിസ്ട്രേഷൻ നമ്പർ, പ്രവർത്തന മേഖല, കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട്, മൂന്ന് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് എന്നിവ സഹിതം dpoksgd@gmail(dot)com എന്ന ഇ-മെയിൽ വിലാസത്തിൽ 2026 സെപ്റ്റംബർ 27-നകം വിവരങ്ങൾ സമർപ്പിക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. ബിഎം അനിൽ കുമാർ അറിയിച്ചു.

District-Level Registry for Civil Society Organizations in Kasaragod; Apply by September 27

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The Kasaragod District Planning Officer, Dr. BM Anilkumar, announced the creation of a district-level registry for civil society organizations involved in development and welfare activities. Interested organizations must submit their details via email by September 27, 2026.

#KasargodVartha #Kasaragod #NGO #CivilSociety #StatePlanningBoard #DevelopmentProjects #KeralaNews #AparnaNews

Post a Comment