Join Whatsapp Group. Join now!

Survey | കാസർകോട് പുരാവസ്തു സർവേ 2026: ഒക്ടോബർ ഒന്നിന് മന്ത്രി ഒജെ ജനീഷ് ഉദ്ഘാടനം ചെയ്യും

● സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് കാസർകോട് പുരാവസ്തു സർവേ സംഘടിപ്പിക്കുന്നത് ● കാസർകോടിൻ്റെ പ്രാചീന ചരിത്രാവശിഷ്ടങ്ങൾ അടയാളപ്പെടുത്തുകയും ഡോക്യുമെൻ്റ് ചെയ്യുകയുമാണ് പ്രധാന ലക്ഷ്യം

നീലേശ്വരം: (MyKasargodVartha) സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി പുരാവസ്തു വകുപ്പ് സംഘടിപ്പിക്കുന്ന വിപുലമായ 2026 കാസർകോട് പുരാവസ്തു സർവേയുടെ ഉദ്ഘാടനം  വ്യാഴാഴ്ച (ഒക്ടോബർ 1) ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. നീലേശ്വരം എൻകെബി മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ കായിക, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി ഒജെ ജനീഷ് സർവേ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ അധ്യക്ഷത വഹിക്കും.

Kasaragod Archaeology Survey 2026 to be Inaugurated by Minister OJ Janish on Oct 1

ചരിത്രമുറങ്ങുന്ന കാസർകോട്

കോട്ടകളുടെ നാടായ കാസർകോട് പ്രദേശത്തിൻ്റെ ചരിത്ര വേരുകൾ ശിലായുഗത്തോളം ആണ്ടുകിടക്കുന്നതാണ്. ശിലായുഗത്തെ തുടർന്നുള്ള ഇരുമ്പുയുഗത്തിലെ മഹാശിലാസ്മാരകങ്ങളായ ചെങ്കൽഗുഹകളും കുടക്കല്ലുകളും കൊണ്ട് അതീവ സമ്പന്നമായ പ്രദേശം കൂടിയാണിത്. 

ആലുപരുടെയും നാട്ടുവാഴികളുടെയും വിജയനഗരത്തിൻ്റെയും ഇക്കേരി നായ്ക്കന്മാരുടെയും യൂറോപ്യൻ കൊളോണിയൽ ശക്തികളുടെയും ഭരണത്തിൻ കീഴിലൂടെ കടന്നുവന്ന കാസർകോടിൻ്റെ പ്രാചീന ചരിത്രാവശിഷ്ടങ്ങൾ അടയാളപ്പെടുത്തുന്നതിനും സമഗ്രമായി ഡോക്യുമെൻ്റ് ചെയ്യുന്നതിനുമാണ് ഈ വിപുലമായ സർവേ സംഘടിപ്പിക്കുന്നത്.

Kasaragod Archaeology Survey 2026 to be Inaugurated by Minister OJ Janish on Oct 1

ജനപ്രതിനിധികളുടെ സാന്നിധ്യം

ചടങ്ങിൽ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. എംഎൽഎമാരായ എകെഎം അഷ്റഫ് (മഞ്ചേശ്വരം), കല്ലട്ര മാഹിൻ (കാസർകോട്), കെ നീലകണ്ഠൻ (ഉദുമ), ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), ജില്ലാ കലക്ടർ ശ്രീധന്യ സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ആശംസകളും പഠന ക്ലാസും

നീലേശ്വരം നഗരസഭാ ചെയർമാൻ പിപി മുഹമ്മദ് റാഫി, വാർഡ് കൗൺസിലർ വിവി രാധ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ സ്വാഗതവും സർവേ കോ-ഓർഡിനേറ്റർ കെ കൃഷ്ണരാജ് നന്ദിയും പറയും.

ഉദ്ഘാടനത്തോടനുബന്ധിച്ച് അന്ന് രാവിലെ 10 മണിക്ക് 'പുരാവസ്തു സർവേ - രീതികളും പ്രയോഗവും' എന്ന വിഷയത്തിൽ പ്രത്യേക പഠന ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റി റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ. വി സെൽവകുമാർ ക്ലാസിന് നേതൃത്വം നൽകും.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: As part of the state government's 100-day action plan, the Kasaragod Archaeology Survey 2026 will be inaugurated by Minister OJ Janish on October 1 at Nileshwaram to document the district's rich historical heritage.

#KasargodVartha #Kasaragod #ArchaeologySurvey #KeralaGovernment #History #Nileshwaram #MalayalamNews #AparnaNews

Post a Comment