● വാശിയേറിയ പോരാട്ടത്തിൽ അബ് യള് ടീം രണ്ടാം സ്ഥാനം നേടി ● ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 17 ഇനം മത്സരങ്ങളാണ് നടന്നത്
കാസർകോട്: (MyKasargodVartha) കാസർകോട് കണ്ണാടിപ്പള്ളി (ഹസനതുൽ ജാരിയാ ജുമാമസ്ജിദ്)യിൽ പ്രവർത്തിക്കുന്ന ദാറുൽ ഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ ആൻഡ് സയൻസ് വിദ്യാർഥികളുടെ കായിക മേള 'ഫുർസാൻ 2026' വർണാഭമായി. ചെമ്മനാട് കിക്ക് സോൺ ടർഫിൽ നടന്ന കായിക മേള ദാറുൽ ഹിക്മ ചെയർമാൻ അതീഖ് റഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു.
വാശിയേറിയ പോരാട്ടം
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 17 ഇനം മത്സരങ്ങളാണ് നടന്നത്. അബ് യള്, അസ്റഖ്, അഖ്ളർ, അഹ്മർ എന്നീ ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ അസ്റഖ് ടീം ഒന്നാം സ്ഥാനവും അബ് യള് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫുട്ബോൾ, ടോർണാഡോ ഷോട്ട്, ഗ്ലാസ് ക്യാച്ച്, റിവേഴ്സ് റണ്ണിങ് റേസ്, ലെമൺ സ്പൂൺ, ബോൾ ത്രോ, ചാക്ക് റേസ്, ലെഗ് ലോക്ക് റേസ്, തവളച്ചാട്ടം, കമ്പവലി, റിലേ, ക്രോസ്ബാർ ചലഞ്ച് തുടങ്ങിയ മത്സരങ്ങളിൽ സ്ഥാപനത്തിലെ വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു.
നേതൃത്വം നൽകിയവർ
അധ്യാപകരായ ഹാഫിസ് അസ്കരി കണ്ണൂർ, ഹാഫിസ് വസീം നദ്‌വി ഭട്കൽ, ഹാഫിസ് അഫ്സൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. മുഹമ്മദ് സബാഹ് ചെമ്മനാട്, അറഫാത്ത് ബങ്കരക്കുന്ന്, പൂർവ വിദ്യാർഥികളായ ഹാഫിസ് സെയ്ദ് കല്ലങ്കൈ, ഹാഫിസ് മുബശ്ശിർ മൊഗ്രാൽ പുത്തൂർ, ഹാഫിസ് സാഹിർ ചെമ്മനാട്, ഇബ്രാഹിം നജാഹ്, വിദ്യാർഥികളായ ഹാഫിസ് ഫർഷാദ് തളങ്കര, ഹാഫിസ് ഇർഫാൻ കൊമ്പനടുക്കം, സമീൽ മഹ്‌സൂൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The 'Fursan 2026' sports meet for the students of Darul Hikma Institute of Quran and Science in Kasaragod concluded with the Azraq team winning the championship.
#KasargodVartha #Kasaragod #DarulHikma #Fursan2026 #SportsMeet #Chemnad #AparnaNews

