Join Whatsapp Group. Join now!

Book Release | കെവി അബൂബക്കർ ഉമരിയുടെ ആത്മകഥ 'അറിവടയാളങ്ങൾ' പ്രകാശനം ചെയ്തു

പ്രമുഖ പണ്ഡിതൻ കെവി അബൂബക്കർ ഉമരിയുടെ ആത്മകഥ 'അറിവടയാളങ്ങൾ' പരവനടുക്കം ആലിയ കാമ്പസിൽ പ്രകാശനം ചെയ്തു.

● പരവനടുക്കം ആലിയ കാമ്പസിൽ നടന്ന ചടങ്ങിൽ ഡോ. അബ്‌ദുസ്സലാം അഹ്‌മദ് വാണിയമ്പലം ആദ്യ പ്രതി കൈമാറി

● കാസർകോട് എംഎൽഎ കല്ലട്ര മാഹിൻ പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു

ചെമ്മനാട്: (MyKasargodVartha) പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനും പ്രഭാഷകനും അധ്യാപകനും ആലിയ അറബിക് കോളേജിൻ്റെ റെക്ടറുമായ കെവി അബൂബക്കർ ഉമരിയുടെ ജീവിതം പറയുന്ന ‘അറിവടയാളങ്ങൾ’ പ്രകാശനം ചെയ്തു. സദ്റുദ്ദീൻ വാഴക്കാടാണ് പുസ്തകത്തിൻ്റെ ഗ്രന്ഥകാരൻ. പരവനടുക്കം ആലിയ കാമ്പസിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ കൂടിയാലോചന സമിതി അംഗം ഡോ. അബ്‌ദുസ്സലാം അഹ്‌മദ് വാണിയമ്പലം കാസർകോട് എംഎൽഎ കല്ലട്ര മാഹിന് ആദ്യ പ്രതി കൈമാറി പ്രകാശനം നിർവഹിച്ചു.

Autobiography of KV Abubacker Umari 'Arivadayalangal' Released at Aliyya Campus

ആലിയ മാനേജിങ് കമ്മിറ്റി പ്രസിഡൻ്റ് ഡോ. സിപി ഹബീബുറഹ്‌മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും ആലിയ മാനേജിങ് കമ്മിറ്റി വർക്കിങ് പ്രസിഡണ്ടുമായ സിഎച്ച് അബ്ദുർറഹീം അധ്യക്ഷത വഹിച്ചു.

ഉപഹാര സമർപ്പണം

ചടങ്ങിൽ കെവി അബൂബക്കർ ഉമരിക്ക് ആലിയ അലുംനിയുടെ ഉപഹാരം ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻ്റ് അമീർ എംകെ മുഹമ്മദലിയും, ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം മുൻ മന്ത്രിയും ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായ സിടി അഹമ്മദലിയും സമ്മാനിച്ചു.

ഗ്രന്ഥകാരൻ സദ്‌റുദ്ദീൻ വാഴക്കാടിനുള്ള ആലിയ അലുംനിയുടെ ഉപഹാരം ആലിയ മുൻ ജനറൽ സെക്രട്ടറിയും മാനേജിങ് കമ്മിറ്റി അംഗവുമായ എൻജിനീയർ സിഎച്ച് മുഹമ്മദും, കെവി കുടുംബത്തിൻ്റെ ഉപഹാരം കെവി മുജീബുല്ലയും കൈമാറി.

പ്രഭാഷണങ്ങളും പങ്കാളിത്തവും

മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ, എഴുത്തുകാരൻ അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിമുമാരായ വിപി ബഷീർ കൊടുവള്ളി, അബ്ദുറഹ്‌മാൻ വളാഞ്ചേരി, യുപി സിദ്ദീഖ് മാസ്റ്റർ കണ്ണൂർ, ആലിയ മുൻ പ്രിൻസിപ്പലും മാനേജിങ് കമ്മിറ്റി അംഗവുമായ കെഎം അബുൽ ഗൈസ് നദ്‌വി, ഹസനത്തുൽ ജാരിയ മസ്ജിദ് ഖത്വീബ് അത്വീഖുറഹ്മാൻ ഫൈസി, ചെമ്മനാട് ജുമാ മസ്ജിദ് ഖത്വീബ് അബ്‌ദുസ്സലാം ബാഖവി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആഇശ അബൂബക്കർ, ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ലാ പ്രസിഡണ്ട് പിഎസ് അബ്ദുല്ല കുഞ്ഞി, കണ്ണൂർ ജില്ലാ പ്രസിഡണ്ട് ടികെ മുഹമ്മദലി, ആലിയ മാനേജിങ് കമ്മിറ്റി സെക്രട്ടറിമാരായ ബദ്റുൽ മുനീർ, ഷഫീഖ് നസ്റുല്ലാഹ്, പ്രിൻസിപ്പൽ സൽമാനുൽ ഫാരിസ്, ആലിയ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഇഖ്‌ബാൽ വടകര എന്നിവർ പ്രസംഗിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ മുതിർന്ന അംഗവും കെവി ഉസ്താദിൻ്റെ ദീർഘകാല സഹപ്രവർത്തകനുമായ എംഎച്ച് സീതി, ആദ്യകാല അധ്യാപകൻ സിഎൽ അബ്ദുൽ ഖാദിർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിഎച്ച് അബ്ദുൽ ഖാദർ, മാനേജിങ് കമ്മിറ്റി അംഗവും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ റഫീഖുർറഹ്‌മാൻ മൂഴിക്കൽ, അലുംനി വനിതാ വിഭാഗം പ്രസിഡൻ്റ് ടിപി ജാബിദ, അലുംനി ജനറൽ സെക്രട്ടറി ശറഫുദ്ദീൻ കൂട്ടിൽ, സെക്രട്ടറി ടിപി ഇല്യാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സംഘാടക സമിതി ചെയർമാൻ യു അബ്ദുസ്സലാം സ്വാഗതവും ജനറൽ കൺവീനർ പികെ അബ്ദുല്ല നന്ദിയും പറഞ്ഞു.

ഈ സാഹിത്യ-സാംസ്കാരിക വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: The biography of prominent scholar and educator K.V. Abubacker Umari, titled 'Arivadayalangal' and authored by Sadruddin Vazhakkad, was officially released at the Paravanadukkam Aliyya Campus by Dr. Abdussalam Ahmed Waniyambalam handing over the first copy to Kasaragod MLA Kallatra Mahin.

#KasargodVartha #Arivadayalangal #KVAbubackerUmari #BookRelease #Kasaragod #Chemnad #AliyyaArabicCollege #KeralaLiterature #MalayalamNews #AparnaNews

Post a Comment