Join Whatsapp Group. Join now!

Road Repair | ചെർക്കള ഗവ. ഹൈസ്കൂൾ മുതൽ വി കെ പാറ ജംഗ്ഷൻ വരെ സർവീസ് റോഡ് നന്നാക്കണം; സിഐടിയു ഡിവിഷൻ സമ്മേളനം

ചെർക്കള ഗവ. ഹൈസ്കൂൾ മുതൽ വി കെ പാറ ജംഗ്ഷൻ വരെയുള്ള സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് സിഐടിയു സമ്മേളനം ആവശ്യപ്പെട്ടു.

● വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതു കാരണം ഓട്ടോ റിക്ഷകൾക്ക് കനത്ത കേടുപാടുകൾ സംഭവിക്കുന്നു

● പണി പൂർത്തിയായ വഴിയിട വിശ്രമ കേന്ദ്രം ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു


ചെർക്കള: (MyKasargodVartha) ചെർക്കള ഗവ. ഹൈസ്കൂൾ മുതൽ വി കെ പാറ ജംഗ്ഷൻ വരെ സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വാഹനം ഓടിക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ചെങ്കള ഡിവിഷൻ സമ്മേളനം കുറ്റപ്പെടുത്തി. 

റോഡിൻ്റെ ശോച്യാവസ്ഥ കാരണം വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റി വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്നും, ആയതിനാൽ അടിയന്തരമായി സർവീസ് റോഡ് നന്നാക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

CITU Demands Urgent Repair of Cherkala to V K Para Service Road

വിശ്രമ കേന്ദ്രം തുറന്നുകൊടുക്കണം

ഇതോടൊപ്പം ചെർക്കളയിൽ പണി പൂർത്തിയായ വഴിയിട വിശ്രമ കേന്ദ്രം ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. ചെർക്കളയിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി എ ആർ ധന്യവാദ് ഉദ്ഘാടനം ചെയ്തു. പി എം അബ്ദുൽ കരീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സിഐടിയു ഏരിയ സെക്രട്ടറി ഷാഫി ചാലക്കുന്ന് സംഘടനാ റിപ്പോർട്ടും, ഡിവിഷൻ സെക്രട്ടറി എ എം വിജയൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി കുഞ്ഞിരാമൻ, ബി അപ്പുക്കൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:

● പ്രസിഡണ്ട്: പി എം അബ്ദുൽ കരീം

● വൈസ് പ്രസിഡണ്ടുമാർ: എസ് പുരുഷോത്തമൻ, പി വിജേഷ്

● സെക്രട്ടറി: എ എം വിജയൻ, പി കുഞ്ഞിരാമൻ

● ജോയിൻ്റ് സെക്രട്ടറിമാർ: സുനിൽ എടനീർ

● ട്രഷറർ: ബി അപ്പുക്കൻ

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. കൂടുതൽ പ്രാദേശിക വാർത്തകൾ അറിയാൻ പേജ് ഫോളോ ചെയ്യുക.

Article Summary: CITU conference demanded urgent repair of Cherkala to V K Para service road.

#Kasaragod #Cherkala #CITU #RoadRepair #KeralaNews #KasargodVartha #AparnaNews

Post a Comment