Join Whatsapp Group. Join now!

Ramadan Charity | 'അന്യന്റെ വിശപ്പിന് പരിഹാരം കാണുന്നത് വിശ്വാസത്തിന്റെ അംശം'; രിഫായി നഗറിൽ റമസാൻ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു

Ramadan food kits distributed to 70 families in Rifai Nagar, Kasaragod under the leadership of Mahal Committee and Kerala Muslim Jamaath.
● കേരള മുസ്‌ലിം ജമാഅത്തിന്റെയും മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് കിറ്റുകൾ നൽകിയത്

കാസർകോട്: (MyKasargodVartha) അപരന്റെ സുഖത്തിൽ സന്തോഷിക്കുകയും ദുഃഖത്തിൽ പങ്കാളിയാവുകയും ചെയ്യുക എന്നത് ഇസ്ലാമിക കല്പനയാണെന്നും അന്യന്റെ വിശപ്പിന് പരിഹാരം കാണുക എന്നത് വിശ്വാസത്തിന്റെ അംശമാണെന്നും പ്രമുഖ പണ്ഡിതനും രിഫായി നഗർ സുന്നി ജുമാ മസ്ജിദ് ഖത്തീബുമായ മുഹമ്മദ് ഷെരീഫ് സഅദി ഏണിയാടി പ്രസ്താവിച്ചു. രിഫായി നഗറിൽ റമസാൻ ഭക്ഷണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനത്തിന്റെ ഇസ്ലാമിക പാഠം


വിശ്വാസത്തിന്റെ കാതലായ വശങ്ങളിലൊന്നാണ് സഹജീവികളോടുള്ള കാരുണ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തിരിച്ചറിവാണ് മഹല്ല് കമ്മിറ്റികളെയും കേരള മുസ്‌ലിം ജമാഅത്ത് പോലുള്ള ധാർമ്മിക സംഘടനകളെയും റമസാൻ കാലത്തും മറ്റും ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'Solving the hunger of others is a part of faith'; Ramadan food kits distributed in Rifai Nagar


സംയുക്ത സംരംഭം


രിഫായിയാ മുസ്‌ലിം അസോസിയേഷന് കീഴിലുള്ള രിഫായിയ്യ സുന്നി മഹല്ല് കമ്മിറ്റിയും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റികളും സംയുക്തമായാണ് ഈ പദ്ധതി സംഘടിപ്പിച്ചത്. എഴുപതോളം കുടുംബങ്ങൾക്കുള്ള ഭക്ഷണക്കിറ്റുകൾ ഭാരവാഹികളെ ഏൽപ്പിച്ചുകൊണ്ട് ഖത്തീബ് മുഹമ്മദ് ഷെരീഫ് സഅദി വിതരണോദ്ഘാടനം നിർവ്വഹിച്ചു.


രിഫായിയാ മുസ്‌ലിം അസോസിയേഷൻ പ്രസിഡന്റ് കെ എസ് യൂസുഫ് ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കന്തൽ സൂപ്പി മദനി സ്വാഗത പ്രഭാഷണം നടത്തി. ജലീൽ സഖാഫി കെ സി റോഡ്, മൊയ്‌തീൻ അഹ്സനി തുപ്പക്കൽ, സിദ്ദീഖ് കെ എം, അബ്ബാസ് ഹാജി കെ എസ്, ഹസൻ സി എച്ച്, മൊയ്‌ദീൻ മാള്ളം, മൂസ കുണ്ടാർ, അസീസ് ഉളുവാർ, നിസാർ ഉഡുപ്പി, അനീസ് സഖാഫി സുൽത്താൻ, സഅദ് സഅദി, സുഹൈൽ മുബാറക്, ഫഹദ് എം ടി, ഷെരീഫ് ജൗഹരി, നൗഷാദ് ഉഡുപ്പി, ഫർഹാൻ കൊട്ടുടൽ, സഅദ് സജങ്കില, ഹാഫിസ് സിനാൻ, കെ എസ് അബ്ദുൽ റഹ്മാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.


പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഉപകാരപ്രദമെന്ന് തോന്നിയാൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.


Article Summary: Leading scholar Muhammed Shareef Sa'adi Eniyadi distributed Ramadan food kits to 70 families in Rifai Nagar, emphasising that helping others is a core part of faith.


Keywords: Kasaragod News, Kerala News, Ramadan Charity, Food Kit Distribution, Rifai Nagar, Kerala Muslim Jamaath, Islamic Service, Community Service


#RamadanCharity #KasaragodNews #FoodKitDistribution #KeralaMuslimJamaath #RifaiNagar #IslamicService #CommunityService #Ramadan2026

Post a Comment

Kasargodvartha android application