● കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഷാൾ അണിയിച്ചു. ● സംഗീത അധ്യാപിക സുസ്മിത മുഖ്യാതിഥിയായി ഗാനം ആലപിച്ച് കയ്യടി നേടി.
മൊഗ്രാൽ: (MyKasargodVartha) ഒരു കൂട്ടം യുവാക്കളാൽ രൂപീകൃതമായി, മൂന്നര പതിറ്റാണ്ടോളം സുഗന്ധം പരത്തി സമൂഹ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചത് കൊണ്ടാണ് മൊഗ്രാൽ ദേശീയവേദിക്ക് ഇക്കാലമത്രയും ജനഹൃദയങ്ങളിൽ ഇടമുണ്ടാക്കാൻ സാധിച്ചതെന്ന് മാധ്യമ പ്രവർത്തകൻ ടി എ ഷാഫി അഭിപ്രായപ്പെട്ടു.
മൊഗ്രാൽ ദേശീയവേദിയുടെ 2025-26 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് മൊഗ്രാൽ കെ എസ് അബ്ദുള്ള സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മൊഗ്രാലിന്റെ ചരിത്രം തന്നെ എടുത്തു നോക്കിയാൽ എല്ലാ പ്രവർത്തനങ്ങളിലും നന്മയുണ്ട്. അത് മാപ്പിളപ്പാട്ടിലായാലും ഫുട്ബോളിലായാലും പ്രകടവുമാണ്. ഈ നന്മയാണ് നാടിനെ മുന്നോട്ട് നയിക്കുന്നത്' എന്നും ടി എ ഷാഫി പറഞ്ഞു.
ചടങ്ങിൽ മുൻ പ്രസിഡന്റ് ടി കെ അൻവർ അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു. പ്രസിഡന്റിന് മുൻ പ്രസിഡന്റും മറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് പ്രസിഡന്റ് എ എം സിദ്ധീഖ് റഹ്മാനും സത്യവാചകം ചൊല്ലിക്കൊടുത്തു.

പുതിയ ഭാരവാഹികൾക്ക് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, ടി എ ഷാഫി, സിദ്ദീഖലി മൊഗ്രാൽ, എം എ ഹമീദ് സ്പിക്, ലുഖ്മാൻ അഹമ്മദ്, സത്താർ ആരിക്കാടി, ടി എം ഷുഹൈബ് എന്നിവർ ഷാൾ അണിയിച്ചു.
ജി വി എച്ച് എസ് എസ് മൊഗ്രാൽ സംഗീത അധ്യാപിക സുസ്മിത മുഖ്യാതിഥിയായി സംബന്ധിച്ച് ഗാനമാലപിച്ച് സദസ്സിന്റെ കൈയടി നേടി.
ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ, മൊഗ്രാൽ ജി വി എച്ച് എസ് എസ് പി ടി എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, സെഡ് എ മൊഗ്രാൽ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ബി എൻ മുഹമ്മദലി, ഹമീദ് കാവിൽ, ഗഫൂർ ലണ്ടൻ, ഹമീദ് പെർവാഡ്, സി എം ഹംസ, മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് എം പി അബ്ദുൽ ഖാദർ, റെഡ് സ്റ്റാർ പ്രസിഡന്റ് അർഷാദ് മൊഗ്രാൽ, ദേശീയവേദി ഗൾഫ് പ്രതിനിധികളായ എ എച്ച് ഇബ്രാഹിം, പി വി അൻവർ, എം പി ഇബ്രാഹിം, അബ്ബാസ് നാങ്കി, ഇ എം ഇബ്രാഹിം എന്നിവർ സംസാരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ എം ജി അബ്ദുറഹ്മാൻ, മുഹമ്മദ് അബ്ക്കോ, കാദർ മൊഗ്രാൽ, എം എം റഹ്മാൻ, അഷ്റഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നടപ്പളം, കെ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് സ്മാർട്ട്, റിയാസ് കരീം, എം എസ് മുഹമ്മദ് കുഞ്ഞി, ടി എ ജലാൽ, അബ്ബാസ് നടപ്പളം, നൗഷാദ് മലബാർ, വിശ്വനാഥൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മൊഗ്രാൽ ദേശീയവേദിയുടെ ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കാൻ നിങ്ങൾ ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ കമന്റ് ചെയ്യുകയും ചെയ്യുമല്ലോ.
Article Summary: Journalist T A Shafi praised Mogral Deshiya Vedi for its three and a half decades of service and its inherent 'goodness' in all activities, including Mappilapatt and football, while inaugurating the new committee's installation ceremony for the 2025-26 term.
Keywords: Mogral News, Kasaragod News, Kerala News, Deshiya Vedi News, T A Shafi News, Social Organization News, Committee Installation News, Inauguration News
#MogralDeshiyaVedi #TAShafi #Kasaragod #Mogral #KeralaNews #NewCommitte