● പഞ്ചായത്ത് തലത്തിൽ കൺവെൻഷനുകൾ നടത്താൻ തീരുമാനം. ● സി എച്ച് മുഹമ്മദ് കോയ അനുസ്മരണം നടത്തും. ● ഉദുമ നിയോജകമണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം.
മേൽപറമ്പ്: (MyKasargodVartha) നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണെന്നും, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും വനിതാ ലീഗ് ഉദുമ നിയോജകമണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് തലങ്ങളിൽ സെപ്തംബർ 30നകം കൺവെൻഷനുകൾ നടത്തി സംഘടനാ പ്രവർത്തനം ശക്തമാക്കാനും, നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി എച്ച് മുഹമ്മദ് കോയയുടെ ഓർമ്മദിനത്തിൽ അനുസ്മരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ആയിഷ സഅദുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി പാർട്ടി കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.
മറിയമ്മ അബ്ദുൽ ഖാദർ, ഷഹീദ റാഷിദ്, സുഫൈജ അബൂബക്കർ, ഷക്കീല ബഷീർ, ഖൈറുന്നിസ, താഹിറ താജുദ്ദീൻ, സക്കീന നജീബ്, താഹിറ ബഷീർ, സൈത്തൂൻ, എസ് സുഹറ, സുഹറ ബാലനടുക്കം, ആസ്യ ഹമീദ്, ജമീല ഖലീൽ, സുനൈന ഉബൈദ്, ആയിഷത്ത് റൈഹാന, ആയിഷ റസാഖ്, സൗദ റഹിം, സമീറ അബ്ബാസ്, ആസ്യ, മറിയ മാഹിൻ, ആയിഷ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Article Summary: The Women's League Uduma constituency committee has called on the government to take effective measures to control the soaring prices of essential goods, which are affecting the family budgets of ordinary people.
Keywords: Kerala news, Kasargod news, Uduma news, Women's League news, political news, price rise news, government intervention news, CH Mohammed Koya news
#PriceRise #Kerala #Women'sLeague #GovernmentIntervention #Kasargod #Uduma
