Join Whatsapp Group. Join now!

Environmental Initiative | 'ചങ്ങാതിക്കൊരു തൈ' പദ്ധതിയിൽ; രണ്ടായിരത്തോളം തൈകൾ; ഗ്രീൻവുഡ് സ്കൂൾ മാതൃകയായി

പാലക്കുന്നിലെ ഗ്രീൻവുഡ് സ്കൂൾ 'ചങ്ങാതിക്കൊരു തൈ' പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തോളം തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി ഈ ഉദ്യമം.

● വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കെടുത്തു. 

● പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഉദ്യമം.

● വിദ്യാലയത്തിലും വീടുകളിലുമായി തൈകൾ നട്ടുപിടിപ്പിച്ചു. 

● പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയൻ ഉദ്ഘാടനം ചെയ്തു.

പാലക്കുന്ന്: (MyKasargodVartha) കേരളത്തിൽ ഉടനീളം ഒരു കോടി തൈകൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച 'ചങ്ങാതിക്കൊരു തൈ' യജ്ഞത്തിൽ പാലക്കുന്ന് ഗ്രീൻവുഡ് സ്കൂളും പങ്കാളിയായി. 

ശനിയാഴ്ച രാവിലെ സ്കൂളിൽ സംഘടിപ്പിച്ച വൃക്ഷവൽക്കരണ പരിപാടിയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും അനധ്യാപകരും അടക്കം രണ്ടായിരത്തോളം പേർ പരസ്പരം വൃക്ഷത്തൈകൾ കൈമാറി.

Greenwood School sets an example with 'Friendship Plant a Sapling' project; 2000 saplings distributed

സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയൻ ഉദ്ഘാടനം ചെയ്തു. ഉദുമ എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ അബ്ദുൾ അസീസ് അക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി, നവകേരള മിഷൻ കാസർകോട് ജില്ലാ കോർഡിനേറ്റർ ബാലകൃഷ്ണൻ, ഹരിത കേരളം മിഷൻ റിസോഴ്സ് മെമ്പർ ബാലചന്ദ്രൻ മാസ്റ്റർ, ഉദുമ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജലീൽ കാപ്പിൽ എന്നിവർ സംസാരിച്ചു.

Greenwood School sets an example with 'Friendship Plant a Sapling' project; 2000 saplings distributed

സ്കൂൾ പ്രിൻസിപ്പാൾ ഗണേഷ് കട്ടയാട്ട് സ്വാഗതവും സ്കൂൾ ആക്ടിവിറ്റി കോർഡിനേറ്റർ അമൃത ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത തൈകൾ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ പരിസരത്തും വീടുകളിലുമായി നട്ടുപിടിപ്പിച്ചു. 

Greenwood School sets an example with 'Friendship Plant a Sapling' project; 2000 saplings distributed

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ ഉദ്യമം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒരു നല്ല മാതൃകയായി.

Article Summary: Greenwood School in Kasaragod joined the 'Changathikkoru Thai' project, distributing nearly 2000 saplings among students and staff to promote environmental awareness and tree planting.

Keywords: Kasaragod news, Greenwood School news, 'Changathikkoru Thai' project news, Kerala tree planting news, Navakerala Karmapaddhathi news, Uduma news, environmental program news, student initiative news

#GreenwoodSchool #ChangathikkoruThai #KeralaNews #EnvironmentalInitiative #Kasaragod #TreePlanting

Post a Comment