Join Whatsapp Group. Join now!

Centenary | നൂറു വർഷത്തെ അറിവിന്റെ പാരമ്പര്യം; നെല്ലിക്കുന്ന് എയുപി സ്‌കൂൾ ശതാബ്ദി നിറവിൽ

നൂറു വർഷത്തെ പാരമ്പര്യമുള്ള നെല്ലിക്കുന്ന് എ.യു.പി. സ്‌കൂൾ ശതാബ്ദി ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്ത

● നിലവിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
● പഠന-പാഠ്യേതര വിഷയങ്ങളിൽ സ്‌കൂളിന് മികച്ച പ്രകടനമുണ്ട്.
● ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ നടത്തും. 

കാസർകോട്: (MyKasargodVartha) നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി. സ്‌കൂൾ ശതാബ്ദി നിറവിൽ. 1926-ൽ എലിമെന്ററി സ്‌കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 

പഠന-പാഠ്യേതര വിഷയങ്ങളിൽ സബ്ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്‌കൂളുകളിലൊന്നാണ് അൻവാറുൽ ഉലൂം എ.യു.പി. സ്‌കൂൾ. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നൂറാം വാർഷികം ആഘോഷിക്കാൻ സ്‌കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. 

A Century of Knowledge Tradition: Nellikunnu AUP School Celebrates Centenary

സ്‌കൂൾ മാനേജർ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മാനേജ്‌മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് എൻ.എം. സുബൈർ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, നെല്ലിക്കുന്ന് ജമാഅത്ത് ജനറൽ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഹെഡ്മാസ്റ്റർ വി. ഗോപിനാഥൻ, മാനേജ്‌മെൻ്റ് കമ്മിറ്റി ട്രഷറർ അബ്ദു തൈവളപ്പ്, നഗരസഭ കൗൺസിലർ അബ്ദുൽ റഹ്‌മാൻ ചക്കര, ഹമീദ് ബദ്രിയ, ഒ.എസ്.എ. ജനറൽ സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് എന്നിവർ സംസാരിച്ചു. ഖമറുദ്ദീൻ തായൽ സ്വാഗതവും മുസമ്മിൽ എസ്.കെ. നന്ദിയും പറഞ്ഞു.

ദുബൈ നെല്ലിക്കുന്ന് ജമാഅത്ത് പ്രതിനിധി അസ്‌ലം തായൽ, റിഷാദ് കൊപ്പൽ, അൻസാറുൽ ഇസ്ലാം സംഘം സെക്രട്ടറി ഹനീഫ് ആപ്പു, മാമു കൊപ്പര, മൊയ്‌തീൻ കുഞ്ഞി, സോൾക്കർ, സമീർ ആമസോണിക്സ്, സലീം ലിപ്‌റ്റൻ, ഹാമി ബീഗം, ജമാൽ, അബ്ദുൽ ഖാദർ, സുബൈർ പടപ്പിൽ, ഇസ്‌മായിൽ മാപ്പിള, അബ്ബാസ് വെറ്റില, ഹനീഫ് എ.കെ., താജു ബെൽക്കാട്, ബഷീർ, ഹനീഫ് മാഷ്, അബ്ദു എൻ.എച്ച്., സമീർ ബെൽക്കാട്, ഫൈസൽ മാഷ്, അൻവർ ടി.എം., റിഷാദ്, ജംഷി എക്സ്പ്രസ്, നൗഫൽ, സഹീർ, ഫൈസൽ കൊട്ടിക, അൻസാരി കൊട്ടിക എന്നിവരും യോഗത്തിൽ പങ്കെടുത്തു.

സംഘാടക സമിതി ഭാരവാഹികൾ

● ചെയർമാൻ: എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.

● ജനറൽ കൺവീനർ: എൻ.എം. സുബൈർ

● ട്രഷറർ: ഹനീഫ് നെല്ലിക്കുന്ന്

പ്രോഗ്രാം കമ്മിറ്റി

● ചെയർമാൻ: അബ്ബാസ് ബീഗം

● കൺവീനർ: ഖമറുദ്ദീൻ തായൽ

ഫിനാൻസ് കമ്മിറ്റി

● ചെയർമാൻ: എൻ.എം. ഹമീദ്

● കൺവീനർ: അബ്ദു തൈവളപ്പ്

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Article Summary: Nellikunnu AUP School in Kasargod, established in 1926, is celebrating its centenary. A year-long program has been planned to mark the occasion.

Keywords: Kasargod education news, Nellikunnu AUP School centenary news, Kasargod school news, Kerala school centenary news, Nellikunnu school news, Kasargod education, Kerala news, school anniversary news.

#NellikunnuAUPschool #Centenary #Kasargod #Kerala #School #Education

Post a Comment