Join Whatsapp Group. Join now!

Agriculture | വിദ്യാർത്ഥികൾക്ക് കാർഷിക പാഠവുമായി പൈതൃക വാഴക്കൃഷി

ഉദുമ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അരമങ്ങാനം സ്കൂളിൽ 25 പൈതൃക വാഴയിനങ്ങൾ സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി.

ചാരകദളി വാഴത്തൈ നട്ട് ഉദ്ഘാടനം. ഇരുപത്തിയഞ്ചോളം വാഴയിനങ്ങൾ നട്ടു. സമിതിയുടെ നേതൃത്വത്തിൽ പരിപാടി.


മാങ്ങാട്: (MyKasargodVartha) പൈതൃക വാഴ വൈവിധ്യങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യം വെച്ച് ഉദുമ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ അരമങ്ങാനം ഗവൺമെന്റ് എൽ.പി. സ്കൂളിൽ പൈതൃക വാഴക്കൃഷിക്ക് തുടക്കമായി. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ചാരകദളി വാഴത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിർമ്മല അശോകൻ അധ്യക്ഷയായിരുന്നു. 

Heritage Banana Varieties Sprout at Aramangalam School

മൈസൂർ ഏത്തൻ, പേയൻ, പച്ച ബോന്ത ബെത്തീസ്, ചൂടി മൊന്തൻ, ചിങ്ങൻ, കദളി, നെയ്കദളി, കാട്ടുകദളി, കറക്കണ്ണൻ, വിരുപാക്ഷി, ഏത്തപ്പടത്തി, മങ്കൂത്ത്മാൻ, നേന്ത്രൻ വടക്കൻ, വെള്ളപാളയംകോടൻ, മൈസൂർ, ദേശി പാന്താളി തുടങ്ങി ഇരുപത്തിയഞ്ചോളം വാഴയിനങ്ങളാണ് ഇവിടെ നട്ടത്.

പി.ടി.എ. പ്രസിഡന്റ് സി.കെ. രാജൻ, മദർ പി.ടി.എ. പ്രസിഡന്റ് ദിവ്യ എം.സി., കമലാക്ഷൻ എ.വി., ശേഖരൻ കെ.എ., കുമാരൻ നായർ അരമങ്ങാനം, ബാലകൃഷ്ണൻ തെക്കേവീട്, മുകുന്ദൻ പി.കെ., മോഹനൻ മാങ്ങാട് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ എൻ.കെ. വിനോദ്കുമാർ സ്വാഗതവും രതീഷ് ടി. നന്ദിയും പറഞ്ഞു.


ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

Article Summary: An initiative to conserve heritage banana varieties has begun at Aramangalam Government LP School in Mangad, led by the Uduma Grama Panchayat Biodiversity Conservation Committee. Approximately 25 types of traditional banana plants were planted, inaugurated by Panchayat President P. Lakshmi.


Keywords: Kerala News, Uduma News, Mangad News, Agriculture News, Biodiversity News, School News, Heritage News, Conservation News


#HeritageBananas #AramangalamSchool #KeralaAgriculture #BiodiversityConservation #Uduma




Post a Comment