Join Whatsapp Group. Join now!

Fund Scandal | മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഫണ്ട് തിരിമറി: അന്വേഷണം ഇഴയുന്നതിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബിന് ആശങ്ക, പ്രതിഷേധം ശക്തമാക്കുന്നു

മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഫണ്ട് തിരിമറി കേസിൽ അന്വേഷണം ഇഴയുന്നതിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ് ആശങ്കയിൽ. മുൻ പ്രിൻസിപ്പാളിനെതിരെ നടപടി വേണമെന്ന് ആവശ്യം.

● മുൻ പ്രിൻസിപ്പാളിനെ ഇതുവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞിട്ടില്ല.

● സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു നിൽക്കുകയാണ്.

● ഫണ്ട് തിരിമറിക്ക് ഒത്താശ ചെയ്തവർക്കെതിരെയും നടപടി വേണം.

മൊഗ്രാൽ: (MyKasargodVartha) മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വികസന ഫണ്ട് തിരിമറി കേസിൽ അന്വേഷണവും നടപടികളും മന്ദഗതിയിലായതിൽ ദുരൂഹതയുണ്ടെന്ന് മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. 

അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി നൽകാൻ യോഗം തീരുമാനിച്ചു. സ്കൂൾ പിടിഎയുടെ പരാതിയെത്തുടർന്ന് വികസന ഫണ്ട് കൈക്കലാക്കിയ ഹയർസെക്കൻഡറിയുടെ ചുമതലയുണ്ടായിരുന്ന മുൻ പ്രിൻസിപ്പാളിനെ ഇതുവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ പോലീസ് നടപടി സ്വീകരിക്കാത്തത് സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കേസിൽ ഏതെങ്കിലും വിധത്തിൽ ഒത്തുതീർപ്പ് ഫോർമുല ഉണ്ടാക്കുന്നുണ്ടോ എന്നതിൽ നാട്ടുകാർക്ക് ആശങ്കയുമുണ്ട്.

Mogral GVHSS Fund Misappropriation: Mogral Friends Club Expresses Concern Over Slow Investigation, Intensifies Protest

ഫണ്ട് തിരിമറി കാരണം സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിൽ, ഫണ്ട് തിരിമറിക്ക് ഒത്താശ ചെയ്തവർക്കെതിരെയും അന്വേഷണവും നടപടിയും വേണമെന്ന് ഫ്രണ്ട്‌സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.

Mogral GVHSS Fund Misappropriation: Mogral Friends Club Expresses Concern Over Slow Investigation, Intensifies Protest

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ക്ലബ് പ്രസിഡന്റ് എം.പി. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. അഷ്റഫ് കെ.വി. സ്വാഗതം പറഞ്ഞു. എച്ച്.എ. ഖാലിദ്, മിശാൽ റഹ്‌മാൻ, സിദ്ധീഖ് പി.എസ്., മുഹമ്മദ് മൈമൂൻ നഗർ, കാദർ മീലാദ്, അത്തു എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. എം.എസ്. അബ്ദുല്ല കുഞ്ഞി നന്ദി പറഞ്ഞു.

Article Summary: Mogral Friends Club raises concerns over slow investigation in GVHSS fund misappropriation case, intensifying calls for swift action against culprits.

Keywords: Mogral GVHSS fund misappropriation news, school fund scam Kerala, investigation delay Kasaragod, former principal absconding, Mogral Friends Club protest, Kerala education news, corruption in schools, public demand action news.

Post a Comment