Join Whatsapp Group. Join now!

Demand | 'കാസർകോട് കേരളത്തിലല്ലേ?' ജില്ലാ വിഭജനം അനിവാര്യമെന്ന് പി വി അൻവർ

കാസർകോട് ജില്ല നേരിടുന്ന അവഗണനയും വിഭജനത്തിന്റെ ആവശ്യകതയും പി വി അൻവർ ഉന്നയിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ ജില്ല പിന്നോക്കം.

കേരളത്തിന് പുറത്താണോ കാസർകോടിനെ കാണുന്നതെന്ന് ചോദ്യം.

മലബാർ ജില്ലയിലെ ദുരിതങ്ങൾക്ക് പരിഹാരം കാണണം.

ജനസംഖ്യാനുപാതികമായി ജില്ലയെ വിഭജിക്കണമെന്ന് ആവശ്യം.

കാഞ്ഞങ്ങാട്: (MyKasargodVartha) കാസർകോട് ജില്ല നേരിടുന്ന സർവതലത്തിലുള്ള അവഗണനയ്ക്ക് ഉത്തരവാദികളെ തിരിച്ചറിയാൻ കാസർകോട്ടെ ജനങ്ങൾക്ക് സാധിക്കണമെന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് നടന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളിൽ പോലും കാസർഗോഡ് ജില്ല നേരിടുന്ന പിന്നോക്കാവസ്ഥ കാണുമ്പോൾ, ഈ ജില്ലയെ കേരളത്തിന് പുറത്തുള്ള പ്രദേശമായിട്ടാണോ ഭരണകൂടം കാണുന്നതെന്ന് അദ്ദേഹം ചോദിച്ചു. മലബാർ ജില്ലയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ജനസംഖ്യാനുപാതികമായി ജില്ലയെ വിഭജിക്കണമെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.

Is Kasaragod Not in Kerala? PV Anvar Says District Reorganization is Inevitable

ജില്ലയുടെ ചുമതലയുള്ള കോർഡിനേറ്റർ അസ്‌ലം ബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർമാരായ സജി മഞ്ഞകടമ്പൻ, ഹംസ പറക്കാട്ട്, ജില്ലാ കോർഡിനേറ്റർ നബീൽ കെ.എം. തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു. മീഡിയ കോർഡിനേറ്റർ അബ്ദുറഹ്‌മാൻ തെരുവത്ത് സ്വാഗതവും, കോർഡിനേറ്റർ ജോൺ ഐമൻ നന്ദിയും പറഞ്ഞു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ ആളുകളിലേക്ക് എത്താൻ ദയവായി ഷെയർ ചെയ്യുക.

Article Summary: PV Anvar, AITC State Convenor, stated that Kasaragod's neglect necessitates district reorganization, questioning if the government views it outside Kerala due to its backwardness in education and health.

Keywords: Kasaragod neglect news, district division Kerala news, PV Anvar Kasaragod news, Malabar district issues news, Trinamool Congress Kerala news, Kasaragod development news, Kerala political news, All India Trinamool Congress news

Post a Comment