Join Whatsapp Group. Join now!

മുട്ടത്ത് തറവാട് കളിയാട്ടം: ഗോത്രോൽപ്പത്തിയുടെയും ദേവതാവരവിൻ്റെയും കഥകളുമായി കാരണവക്കൂട്ടം

മുട്ടത്ത് കളിയാട്ടത്തിൽ കാരണവന്മാർ ഗോത്രോൽപ്പത്തിയുടെയും ദേവതാവരവിൻ്റെയും കൗതുകകരമായ കഥകൾ പങ്കുവെക്കുന്നു.

● ആര്യനാട്ടിൽ നിന്ന് വന്ന ദേവതമാരെക്കുറിച്ച് വിവരിച്ചു. 

● തെയ്യക്കാലത്തെ അനുഭവങ്ങളും ഓർത്തെടുത്തു.

നീലേശ്വരം: (MyKasargodVartha) മലബാറിലെ പിന്നോക്ക ജനവിഭാഗങ്ങൾ, നൂറ്റാണ്ടുകൾക്കപ്പുറം ആര്യനാട്ടിൽ നിന്ന് കപ്പലിൽ 108 അഴികൾ താണ്ടി എത്തിയ ദേവസുന്ദരിമാരെ തങ്ങളുടെ കുലദേവതമാരായി കുടിയിരുത്തിയതിൻ്റെ കഥ കാരണവക്കൂട്ടം പങ്കുവെച്ചു. 

നീലേശ്വരം മുട്ടത്ത് തറവാട് കളിയാട്ടത്തോടനുബന്ധിച്ച് നടന്ന 'സമുദായ സ്വത്വം' എന്ന വിഷയത്തിലുള്ള കാരണവക്കൂട്ടത്തിൽ സംസാരിക്കുകയായിരുന്നു ഫോക് ലോർ എഴുത്തുകാരനും കേന്ദ്ര സീനിയർ ഫെല്ലോയുമായ ചന്ദ്രൻ മുട്ടത്ത്.

Muttath Tharavad Kaliyattam: Elders Share Tales of Tribal Origins and Divine Manifestation.

ക്ഷേത്രങ്ങളിലെ ആചാരങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾക്കായി പുരാതന രാജഭരണകൂടങ്ങൾ നൽകിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തവരാണ് പിന്നീട് ഗോത്രങ്ങളായി മാറിയതെന്ന് കാരണവന്മാർ വിലയിരുത്തി.

കോലത്തിരി രാജാവിൻ്റെ ഭരണകാലത്ത് മാടായി ദേശത്ത് കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ഒരു വിഭാഗം ശാക്തേയ മൂർത്തികളായ ദേവിമാരുടെ ഉപാസകരായിരുന്നു. എന്നാൽ, പിന്നീട് പ്രദേശത്തുണ്ടായ ലഹളയിൽ എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്ത അവർ ഉത്തര മലബാറിലെ വിവിധ സ്ഥലങ്ങളുടെ പേരുകളിൽ ഭവനങ്ങൾ നിർമ്മിച്ച് കൂട്ടുകുടുംബങ്ങളായി താമസമാക്കി. ഈ കൂട്ടുകുടുംബങ്ങളാണ് പിൽക്കാലത്ത് തറവാടുകളായി വളർന്നത്.

തൃക്കരിപ്പൂർ കൊയങ്കര ശ്രീ പയ്യക്കാൽ ഭഗവതീ ക്ഷേത്രം, കാടങ്കോട് ശ്രീ നെല്ലിക്കാൽ ഭഗവതീ ക്ഷേത്രം, നീലേശ്വരം കടിഞ്ഞിക്കടവ് ശ്രീ ആര്യക്കര ഭഗവതീ ക്ഷേത്രം, മാണിക്കോത്ത് ശ്രീ പുന്നക്കാൽ ഭഗവതീ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള വെളിച്ചപ്പാടന്മാരുടെയും ആചാരസ്ഥാനികരുടെയും സാന്നിധ്യത്തിൽ തറവാട്ടങ്കണത്തിൽ നടന്ന കാരണവക്കൂട്ടം പഴയ തലമുറയുടെ തെയ്യക്കാല അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ, അത് കേട്ടുനിന്ന പുതിയ തലമുറയ്ക്ക് കൗതുകമുണർത്തുന്ന ഒരനുഭവമായി മാറി. സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവരുൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.

പ്രമുഖ നാടൻ കലാ ഗവേഷകൻ സുനിൽകുമാർ മനിയേരി മോഡറേറ്ററായിരുന്നു. മുട്ടത്ത് തറവാട് കമ്മിറ്റി പ്രസിഡണ്ട് ലക്ഷ്മണൻ മുട്ടത്ത് അധ്യക്ഷത വഹിച്ചു. മാടായി കുഞ്ഞിരാമൻ കാരണവർ, കൊക്കോട്ട് അമ്പു കാരണവർ, കൊയോങ്കര മാധവൻ കാരണവർ, മുട്ടത്ത് കൃഷ്ണൻ കാരണവർ, പുതിയടത്ത് അമ്പാടി കാരണവർ, എം. കുഞ്ഞിരാമൻ, രാഘവൻ മുട്ടത്ത്, കെ.വി. വിജയൻ, മുട്ടത്ത് രാഘവൻ മാസ്റ്റർ, സുരേഷ് കൊട്രച്ചാൽ, രാജു മുട്ടത്ത്, കെ.വി. സുരേഷ്, ദാമോദരൻ മുട്ടത്ത്, കുഞ്ഞിക്കണ്ണൻ മുട്ടത്ത് തുടങ്ങിയവർ സംസാരിച്ചു. മുട്ടത്ത് നാരായണൻ മാസ്റ്റർ സ്വാഗതവും മുട്ടത്ത് രാജു മാസ്റ്റർ നന്ദിയും പറഞ്ഞു.

Summary In English: At the Muttath Tharavad Kaliyattam, elders shared captivating narratives of their tribal origins, tracing their ancestry to goddesses who arrived by sea from Aryan lands. They also discussed the evolution of tribal communities from ancient temple responsibilities and reminisced about their Teyyam experiences.

Keywords:  Muttath Kaliyattam news, Tribal origins Kerala news, Folklore Kerala news, Deity arrival Malabar news, Teyyam history news, Kasargod culture news, Traditional stories Kerala news, Community identity discussion news

Post a Comment