Join Whatsapp Group. Join now!

Obituary | സുള്ള്യയിലെ ഖദീജ ചെങ്കള നിര്യാതയായി

മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ ഭാര്യാ സഹോദരി ഖദീജ സുള്ള്യ നിര്യാതയയി

● മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ ഭാര്യാ സഹോദരിയാണ്. 

● ഭർത്താവ്: പരേതനായ ചെങ്കള അബ്ദുൽ ഖാദർ. 

● വെള്ളിയാഴ്ച രാവിലെ കാസർകോട് വെച്ചായിരുന്നു അന്ത്യം. 

● സുള്ള്യ ഗാന്ധി നഗർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

കാസർകോട്: (MyKasargodVartha) മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ ഭാര്യാ സഹോദരി ഖദീജ സുള്ള്യ (75) നിര്യാതയയി. ഭർത്താവ് സുള്ള്യയിലെ പൗര പ്രമുഖനായിരുന്ന പരേതനായ ചെങ്കള അബ്ദുൽ ഖാദർ. വെള്ളിയാഴ്ച രാവിലെ കാസർകോട് കെയർവെൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

സുഹറ, മുഹമ്മദ്‌, ആയിഷ, താഹിറ, ഖൈറുന്നിസ്സ, മിസിരിയ, ജമീല, വാഹിദ, അനീസ, സാജിദ, അബ്ദുൽ ലത്തീഫ്, അഹമ്മദ് കബീർ എന്നിവർ മക്കളും അബ്ദുല്ല സുള്ളിയ, താഹിറ പൈച്ചാർ, അബ്ദുല്ല ഗൂനടുക്ക, അബ്ദുല്ല കീഴൂർ, മുഹമ്മദ്‌ സംപ്പാജെ, ഇബ്രാഹിം ഡി എച്ച്, സുബൈർ കന്യപ്പാടി, മുഹമ്മദ്‌ മയ്യള, ഷരീഫ് സുള്ള്യ, ഇർഫാന പുത്തൂർ, സന സുള്ള്യ, പരേതനായ ഹമീദ് സുള്ള്യ എന്നിവർ മരുമക്കളുമാണ്.

Khadeeja Chenkala of Sullia Passes Away

എം അബ്ദുൽ ഖാദർ ചേരൂർ, എം അബ്ദുല്ല ചെർക്കള, ചെങ്കള പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ആയിഷ ചെർക്കളം, എം മൊയ്‌ദീൻ കുഞ്ഞി ചേരൂർ, പരേതനായ മുഹമ്മദ്‌ കുഞ്ഞി ചേരൂർ എന്നിവർ സഹോദരങ്ങളാണ്.

വെള്ളിയാഴ്ച ജുമുഅ നിസ്ക്കാരാനന്തരം സുള്ള്യ ഗാന്ധി നഗർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Khadeeja Chenkala (75), sister-in-law of former minister Cherkalam Abdullah, passed away in Kasaragod. Her husband was the late Chenkala Abdul Khader. The funeral took place at Sullia Gandhi Nagar Muhyiddin Juma Masjid Qabarsthan.

Keywords: Kasaragod News Khadeeja Chenkala death, Sullia news obituary, Cherkalam Abdullah relative passed away, Chenkala Abdul Khader wife, Kasaragod community news, Muslim community Sullia, Kerala news obituary, Former minister relative death.



Post a Comment