● പെരുന്നാൾ ദിനത്തിൽ രോഗികൾക്കും ജീവനക്കാർക്കും സ്നേഹ വീട്ടിലെ അന്തേവാസികൾക്കും ഉച്ചഭക്ഷണം നൽകി.
● നോമ്പ് കാലത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നഴ്സിംഗ് വിദ്യാർത്ഥികൾക്കും ഈ കൗണ്ടർ വലിയ ആശ്വാസമായിരുന്നു.
● കരീം സിറ്റി ഗോൾഡ്, അഷ്റഫ് എടനീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വിതരണത്തിൽ നിരവധി സുമനസ്സുകൾ പങ്കാളികളായി.
കാസർകോട്: (MyKasargodVartha) സി.എച്ച് സെന്റർ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് റമദാൻ മാസത്തിൽ ജനറൽ ആശുപത്രിയിൽ ഒരുക്കിയ നോമ്പ് തുറ കൗണ്ടർ പെരുന്നാൾ ദിനത്തിലെ ഭക്ഷണം നൽകി സമാപിച്ചു.
കൗണ്ടറിൽ നോമ്പ് തുറ വിഭവങ്ങൾ വാങ്ങാനും അത്താഴ ഭക്ഷണത്തിനുമായി എത്തിയത് ഏകദേശം പതിനായിരത്തിൽ അധികം ആളുകളാണ്. എല്ലാ ദിവസവും മുന്നൂറിൽ അധികമാളുകൾ നോമ്പ് തുറ ഭക്ഷണത്തിനും നൂറിൽ അധികം ആളുകൾ അത്താഴത്തിനുമായി എത്താറുണ്ടായിരുന്നു.
റമദാനിലെ വൃതാനുഷ്ഠാനത്തിന് ശേഷം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ ഒരു മാസം നോമ്പ് തുറക്കും അത്താഴത്തിനുമുള്ള വിഭവങ്ങൾ ഒരുക്കിയ കൗണ്ടറിൽ വെച്ച് തന്നെ തിങ്കളാഴ്ച ആശുപത്രിയിലുള്ള രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ജീവനക്കാർ അടക്കമുള്ളവർക്കും സുഭിക്ഷമായ ഉച്ച ഭക്ഷണം നൽകിയാണ് ആഘോഷത്തിന്റെ ഭാഗമായത്.

ഒപ്പം സി എച്ച് സെന്റർ സ്നേഹ വീട്ടിലെ അന്തേവാസികൾക്കുള്ള ഭക്ഷണവും എത്തിച്ച് നൽകി. നോമ്പ് കാലത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും നോമ്പുകാലത്ത് ആശ്വാസമായിരുന്നു ഈ കൗണ്ടർ. ജി എച്ച് ലെ നഴ്സിംഗ് വിദ്യാർത്ഥികളും ഇവിടെ എത്തിയാണ് വിഭവങ്ങൾ വാങ്ങിയിരുന്നത്.
പെരുന്നാൾ ദിനത്തിലെ ഭക്ഷണ വിതരണത്തിന് കരീം സിറ്റി ഗോൾഡ്, അഷ്റഫ് എടനീർ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മാഹിൻ കുന്നിൽ, മുസമ്മിൽ, സാബിർ ബെള്ളിപ്പാടി എന്നിവർ നേതൃത്വം നൽകി. ഈ പുണ്യ പ്രവർത്തിയിൽ സി.എച്ച് സെന്ററിനോടൊപ്പം നിരവധി സുമനസ്സുകളാണ് ചേർന്ന് നിന്നത്.

റമദാൻ മാസത്തിലെ ഈ സേവന പ്രവർത്തനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും സി.എച്ച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു. നോമ്പ് കാലത്ത് വിശക്കുന്നവർക്ക് അന്നം നൽകിയ ഈ ഉദ്യമം ഏറെ പ്രശംസനീയമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രയങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
CH Center in Kasaragod, in collaboration with Dubai KMCC, concluded its Ramadan iftar counter at the General Hospital by serving food on Eid day. Over 10,000 people benefited from the free iftar and dinner provisions throughout the month.
Keywords: Kasaragod news, CH Center news, Ramadan relief news, Iftar distribution news, Eid food distribution news, Charity news Kasaragod, KMCC news, Hospital food support news
#CHCenter #Ramadan #Iftar #EidMubarak #Kasaragod #Charity