Join Whatsapp Group. Join now!

Relief | മുസ്ലിം ലീഗ് പെരുന്നാൾ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

കാസർകോട് മുസ്ലിം ലീഗ് 25-ാം വാർഡ് കമ്മിറ്റിയും കുഞ്ഞി മൊയ്‌ദീൻ ഫൗണ്ടേഷനും ചേർന്ന് പെരുന്നാൾ കിറ്റ് വിതരണം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ഉദ്ഘാടനം നിർവഹി

● നിർധനർക്കായുള്ള സഹായമാണ് നൽകിയത്. 

● ജില്ലാ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. 

● വാർഡ് കമ്മിറ്റിയും ഫൗണ്ടേഷനും സംയുക്തമായി. 

● നേതാക്കൾ ആശംസകൾ അറിയിച്ചു.

കാസർകോട്: (MyKasargodVartha) മുസ്ലിം ലീഗ് കാസർകോട് മുൻസിപ്പൽ 25-ാം വാർഡ് കമ്മിറ്റിയും കുഞ്ഞി മൊയ്‌ദീൻ മെമ്മോറിയൽ കാരിംഗ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച റമദാൻ റിലീഫ് പെരുന്നാൾ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ നിർവഹിച്ചു. കുഞ്ഞി മൊയ്‌ദീൻ ഫൗണ്ടേഷൻ പ്രതിനിധി അബ്ദു റഹ്മാന് ആദ്യ കിറ്റ് നൽകിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

മുസ്ലിം ലീഗ് കാസർകോട് മുൻസിപ്പൽ 25-ാം വാർഡ് വൈസ് പ്രസിഡന്റ് ഇക്ബാൽ ബാങ്കോട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് ബഷീർ തൊട്ടാൻ, കാസറഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സഹീർ ആസിഫ്, അസീസ് ഖാസിലൈൻ, ബഷീർ കെ എഫ് സി, ഇബ്രാഹിം ബാങ്കോട്, നാസർ കുന്നിൽ, ഷംസുദ്ദീൻ സി പി, മുഹമ്മദ് അലി മമ്മി, ഇസ്മായിൽ എ പി തുടങ്ങിയവർ  സംസാരിച്ചു.

Muslim League Inaugurates Eid Kit Distribution

ഫഹദ് ബാങ്കോട് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹനീഫ് പള്ളിക്കാൽ നന്ദി പ്രകാശിപ്പിച്ചു. റമദാൻ മാസത്തിൽ നിർധനരായ ആളുകൾക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റിയും കുഞ്ഞി മൊയ്‌ദീൻ ഫൗണ്ടേഷനും ഈ സംയുക്ത സംരംഭം സംഘടിപ്പിച്ചത്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Muslim League 25th Ward Committee and Kunhi Moideen Memorial Caring Foundation jointly inaugurated the Ramadan Relief Eid Kit distribution in Kasaragod. District Secretary A Abdul Rahman inaugurated the event, aiming to help the needy during the Ramadan month. Various leaders attended and spoke at the event.

Keywords: Kerala News, Entertainment News (8 Numbers, separated by coma): Kasaragod News, Muslim League News, Charity News, Relief Distribution News, Eid Kit News, Ramadan Relief News, Kerala News, Political News

Post a Comment