Join Whatsapp Group. Join now!

KSTU Protest | നിയമന അംഗീകാരം വൈകിപ്പിക്കുന്നത് വിവേചനം; കെഎസ്ടിയു കണ്ണുകെട്ടി പ്രതിഷേധിച്ചു

നിയമന അംഗീകാരം വൈകിപ്പിക്കുന്നതിനെതിരെ കെ.എസ്.ടി.യു കാസർകോട്ട് കണ്ണുകെട്ടി പ്രതിഷേധിച്ചു. സുപ്രീംകോടതി ഉത്തരവിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല.

● സുപ്രീംകോടതി ഉത്തരവിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. 

● ഭിന്നശേഷിക്കാരുടെ നിയമനം ഒഴികെ അംഗീകരിക്കണം. 

● സംസ്ഥാന സെക്രട്ടറി ഗഫൂർ ദേളി സമരം ഉദ്ഘാടനം ചെയ്തു. 

● അർഹരായ അധ്യാപകരുടെ നിയമനം ഉടൻ വേണമെന്ന് ആവശ്യം.

കാസർകോട്: (MyKasargodVartha) നിയമന അംഗീകാരം വൈകിപ്പിക്കുന്നതിലെ വിവേചനത്തിനെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) കാസർകോട് ജില്ലാ കമ്മിറ്റി കാസർകോട് താലൂക്ക് ഓഫീസിനു മുന്നിൽ കണ്ണുകെട്ടി പ്രതിഷേധ സംഗമം നടത്തി.

Discrimination in Appointment Approval; K.S.T.U Holds Blindfolded Protest

ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലെ നിയമനങ്ങൾ ഒഴികെ മറ്റെല്ലാ നിയമനങ്ങളും സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടും സംസ്ഥാന സർക്കാർ അതിന് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു കെ.എസ്.ടി.യു കാസർകോട് ജില്ലാ കമ്മിറ്റിയുടെ കണ്ണുകെട്ടിയുള്ള പ്രതിഷേധം.

കെഎസ്ടിയു സംസ്ഥാന സെക്രട്ടറി ഗഫൂർ ദേളി ഉദ്ഘാടനം ചെയ്ത  പ്രതിഷേധ സംഗമത്തിൽ ജില്ലാ പ്രസിഡന്റ് സമീർ തെക്കിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കമാൽ വയനാട് സ്വാഗതം പറഞ്ഞു. ടി.കെ. മുഹമ്മദലി, സിറാജ് ഖാസിലേൻ, സിദ്ദീഖ് നായന്മാർ മൂല, ജാഫർ ചായോത്ത്, പി.സി. മുർഷിദ, സി.എം. ഷഹനാസ്, സി.എം. റംഷാദ്,  സി.എ. അനസ്, സി.എം. നാസിം, ശബീബ് നെല്ലിക്കുന്ന്, ഉസാമ പള്ളങ്കോട് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ സംസാരിച്ചു.

നിയമന അംഗീകാരം വൈകിപ്പിക്കുന്നതിലൂടെ സർക്കാർ വിവേചനം കാണിക്കുകയാണെന്നും സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. അർഹരായ അധ്യാപകരുടെ നിയമനം ഉടൻ അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 


Kerala School Teachers' Union (KSTU) Kasaragod district committee held a blindfolded protest against the delay in approving appointments, despite a Supreme Court order to regularize all appointments except those reserved for the differently-abled. State secretary Gafoor Dheli inaugurated the protest, emphasizing the discrimination faced by eligible teachers due to the government's inaction.

Keywords: KSTU Kasaragod protest appointment approval delay news, Kerala teachers union blindfolded protest Kasaragod, Supreme Court order on teacher appointments Kerala news, Discrimination in teacher appointment approval Kerala, Gafoor Dheli KSTU protest inauguration Kasaragod, Teacher recruitment delay Kerala government news, Rights of teachers in Kerala news, Education sector protests Kerala news

#KSTUProtest, #TeacherRights, #AppointmentDelay, #KeralaEducation, #Kasaragod, #Discrimination

Post a Comment