Join Whatsapp Group. Join now!

Gathering | സ്നേഹവിരുന്നൊരുക്കി ചിൽഡ്രൻസ് ഹോമിൽ ഇഫ്താർ സംഗമം

കുട്ടികൾക്കായി സ്നേഹവിരുന്നൊരുക്കി പരവനടുക്കം ചിൽഡ്രൻസ് ഹോമിൽ ഇഫ്താർ സംഗമം.

● ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ. ഷീബ പരിപാടി ഉദ്ഘാടനം ചെയ്തു. 

● കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും ഇഫ്താറിന് മാറ്റുകൂട്ടി.


പരവനടുക്കം: (MyKasargodVartha) ഗവൺമെൻ്റ് ചിൽഡ്രൻസ് ഹോമിൽ ഇഫ്താർ സംഗമം നടത്തി. കാസർഗോഡ് ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ. ഷീബയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൾ മുനീർ മുഖ്യാതിഥിയായി പങ്കെടുത്തു.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ചന്ദ്രശേഖരൻ, ജില്ലാ പ്രോഗ്രാം ഓഫീസർ ചിത്രലേഖ, ജെ.ജെ.ബി മെമ്പർ മാധുരി എസ്. ബോസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഹമ്മദ് ഷെറിൻ, അഡ്വ. ശ്രീജിത്ത്, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ്, ഗവൺമെൻ്റ് വൃദ്ധമന്ദിരം സൂപ്രണ്ട് ദീപ, ഗവൺമെൻ്റ് മഹിളാ മന്ദിരം സൂപ്രണ്ട് നദീറ, ചെമ്മനാട് കൃഷി ഓഫീസർ വേണുഗോപാൽ, ചട്ടഞ്ചാൽ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു, ഒ.ആർ.സി പരിശീലകൻ നിർമൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. ആലിയ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഖലീൽ ഇഫ്താർ സന്ദേശം നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ രേണുകാ ദേവി തങ്കച്ചി അധ്യക്ഷത വഹിച്ചു.

Iftar Gathering with Love at Children's Home


കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബിരു പി.എം സ്വാഗതവും ഹോം കൗൺസിലർ ലിനീഷ് നന്ദിയും പറഞ്ഞു.

An Iftar gathering was organized at the Government Children's Home in Paravanadukkam. The event was inaugurated by Kasaragod District Women and Child Development Officer L. Sheeba, with Block Panchayat Member Abdul Muneer as the chief guest. The program included cultural performances by the children and a musical event. Several officials and community leaders extended their greetings.

Keywords: Kasaragod News, Kerala News, Children's Home News, Iftar Gathering News, Social Event News, Paravanadukkam News, Charity Event News, Community News

#Iftar, #ChildrensHome, #Kasaragod, #Charity, #Community, #Kerala

Post a Comment