● മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള കുടുംബത്തിന്റെ തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു
● സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിൽ യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾക്കെതിരെ വിമർശനം
കാസർകോട്: (MyKasargodVartha) തളങ്കര സ്വദേശിയും എസ്.ഡി.പി.ഐ. പ്രവർത്തകനുമായ സൈനുൽ ആബിദ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതി വിധി നിരാശാജനകവും, നീതിപീഠത്തോട് പൊതുജനത്തിനുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതുമാണെന്ന് എസ്.ഡി.പി.ഐ. കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സൈനുൽ ആബിദിന് നീതി ലഭിക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന കുടുംബത്തിൻ്റെ തീരുമാനത്തിന് പൂർണ പിന്തുണ നൽകാൻ കമ്മിറ്റി തീരുമാനിച്ചു.
സർക്കാരുകൾക്ക് വിമർശനം
കാസർകോട് പരിസരങ്ങളിൽ മനഃപൂർവം വർഗീയ കലാപം സൃഷ്ടിക്കാൻ സംഘപരിവാർ ക്രിമിനലുകൾ പിതാവിൻ്റെ മുന്നിലിട്ട് സ്വന്തം കടയിൽ വെച്ചാണ് സൈനുൽ ആബിദിനെ കൊലപ്പെടുത്തിയതെന്ന് യോഗം ആരോപിച്ചു. അന്ന് ഭരിച്ചിരുന്ന യു.ഡി.എഫ്. സർക്കാരിനോടും പിന്നീട് വന്ന എൽ.ഡി.എഫ്. സർക്കാരിനോടും സ്പെഷ്യൽ പ്രോസിക്യൂട്ടർക്കായി കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാരുകൾ ആ കുടുംബത്തോട് മുഖംതിരിക്കുകയാണ് ചെയ്തത്.
പിന്നീട് കേസ് തീർക്കാനുള്ള ഫാസ്റ്റ് ട്രാക്കിനായി ശ്രമം നടത്തിയിരുന്നു. അതിലും ഉത്തരവാദപ്പെട്ടവർ നീതി കാണിച്ചില്ല. അതിനിടയ്ക്കാണ് പ്രധാന സാക്ഷിയായ പിതാവിൻ്റെ അപകടമരണം സംഭവിച്ചത്. കുടുംബത്തിന് നീതി ലഭിക്കാത്തതിൻ്റെ ഉത്തരവാദികൾ ഇരു സർക്കാരുകളുമാണെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
നേതൃത്വം നൽകിയവർ
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി. അബ്ദുൽ റസ്സാഖ് ഹാജി പറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. ലിയാഖത്തലി, വൈസ് പ്രസിഡൻ്റുമാരായ ഇഖ്ബാൽ ഹൊസങ്കടി, സി.ടി. സുലൈമാൻ, ഓർഗനൈസിങ് ജനറൽ സെക്രട്ടറി ടി.കെ ഹാരിസ്, നേതാക്കളായ എ.എച്ച്. മുനീർ, അൻസാർ ഹൊസങ്കടി, ടി.ഐ ആസിഫ്, സി.എ. സവാദ് എന്നിവർ സംസാരിച്ചു.
ഈ രാഷ്ട്രീയ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The SDPI Kasaragod District Secretariat expressed deep disappointment over the court's verdict acquitting all the accused in the sensational murder case of Thalangara native and SDPI worker Zainul Abid. The committee stated that the verdict undermines public trust in the judiciary and pledged full support to the family's decision to appeal in a higher court.
#KasargodVartha #ZainulAbidCase #SDPI #KasaragodNews #KeralaPolitics #JusticeForZainulAbid #Thalangara #PAbdulRazakHaji #AparnaNews
