Join Whatsapp Group. Join now!

Scheme | ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 22 വരെ നീട്ടി

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ 50000 രൂപ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 22 വരെ നീട്ടി.

● വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾക്ക് അപേക്ഷിക്കാം ● വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 50,000 രൂപയാണ് പദ്ധതി വഴി സഹായമായി നൽകുന്നത്

കാസർകോട്: (MyKasargodVartha) മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾ എന്നിവർക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 22 വരെ നീട്ടി. വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് പദ്ധതി വഴി സഹായമായി നൽകുന്നത്.

Imbichibava Housing Renovation Scheme provides financial assistance for home repairs.

മാനദണ്ഡങ്ങളും മുൻഗണനയും

അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിൻ്റെ പരമാവധി വിസ്തീർണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയാകണം. ബി.പി.എൽ. കുടുംബത്തിന് മുൻഗണനയുണ്ട്. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ളവരോ മക്കളില്ലാത്തവരോ ആയ അപേക്ഷക തുടങ്ങിയവർക്കും മുൻഗണന ലഭിക്കും. 

സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകളും സർക്കാരിൽനിന്നോ സമാന ഏജൻസികളിൽനിന്നോ 10 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവരും വീണ്ടും അപേക്ഷിക്കാൻ പാടുള്ളതല്ല.


Imbichibava Housing Renovation Scheme provides financial assistance for home repairs.

സമർപ്പിക്കേണ്ട രേഖകൾ

ഭൂനികുതി രസീതിയുടെ പകർപ്പ്, റേഷൻ കാർഡ് പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും വീടിൻ്റെ വിസ്തീർണം തെളിയിക്കുന്നതിനും 10 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നുള്ളതിനുമുള്ള സാക്ഷ്യപത്രങ്ങൾ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം www(dot)mwdscholarship(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷകൾ അയക്കേണ്ട വിലാസം

അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ, ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിലോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04994 255010, 255211 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

ഈ സർക്കാർ അറിയിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.  പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The application deadline for the Imbichibava Housing Renovation Scheme, which provides ₹50,000 in financial assistance to widows, divorced, or abandoned women from minority communities for home repairs, has been extended to October 22.

#KasargodVartha #ImbichibavaScheme #HousingRenovation #MinorityWelfare #KasaragodNews #KeralaGovtSchemes #WomenEmpowerment #AparnaNews

Post a Comment