● കെ എം.ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ● അബ്ബാസ് ബീഗം വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ● വിവിധ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
കാസർകോട്: (MyKasargodVartha) ഫിർദൗസ് നഗർ മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണവും സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ എം.ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. രണ്ടാം വാർഡ് പ്രസിഡണ്ട് ഹമീദ് ബദ്രിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസർകോട് മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറി മുസമ്മിൽ ടി എച്ച്, കാസർഗോഡ് മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ട്രഷറർ മുസമ്മിൽ എസ് കെ, എം എസ് എഫ് മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി അൻസിഫ് മാളിക, ഖുവ്വത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സെക്രട്ടറി മദ്രസ കമ്മിറ്റി പ്രസിഡണ്ട് മാമു കൊപ്പര, ജനറൽ സെക്രട്ടറി ജമാൽ ചക്ലി, ബദരിയാ മസ്ജിദ് ഇമാം അബ്ദുൽ ഖാദർ ദാരിമി, മദ്രസ സദർ മുഅല്ലിം അബൂബക്കർ സിദ്ദീഖ് സഅദി, മുഅല്ലിങ്ങളായ ഷാഫി സഅദി, ഉമ്മർ ഫാറൂഖ് സഖാഫി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറർ മുഹമ്മദ് കുഞ്ഞി ഹോട്ടൽ, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സെക്രട്ടറി സുബൈർ സിംഗ്, യൂത്ത് ലീഗ് ശാഖാ പ്രസിഡൻ്റ് റിഷാൽ ചാലു, എസ് ടി യു മേഖല പ്രസിഡണ്ട് അസീമുദ്ദീൻ, അഷ്റഫ് .സി എം. എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സുബൈർ പടപ്പിൽ സ്വാഗതവും, സെക്രട്ടറി അൻവർ ടി.എം. നന്ദിയും പറഞ്ഞു.
The Firdous Nagar Muslim League branch committee organized an Eid kit distribution and a ceremony to felicitate students who achieved high marks in the Samastha public examination. The event was inaugurated by Muslim League Municipal Committee President KM Basheer.
Keywords: Firdous Nagar Muslim League Event News, Eid Kit Distribution Kasaragod, Student Felicitation Ceremony Kerala, Samastha Exam Toppers Felicitated, KM Basheer Inaugurates Event, Abbas Beegam Awards Students, Kasaragod Muslim League News, Firdous Nagar Community Event.
#MuslimLeague, #EidKit, #StudentFelicitation, #Kasaragod, #Kerala, #Education