● കണ്ണ്, കണ്ണിലെ മർദം, നാഡി പരിശോധന ഉണ്ടായിരിക്കും.
● രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശോധനകൾ നടക്കുക.
● 'ദൃഷ്ടി' പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കാസർകോട്: (MyKasargodVartha) ലോക ഗ്ലോക്കോമ ബോധവത്കരണ വാരം ആചരിക്കുന്നതിൻ്റെ ഭാഗമായി കാസർകോട് ഗവ. ആയുർവേദ ആശുപത്രിയിൽ സൗജന്യ ഗ്ലോക്കോമ നിർണ്ണയ- ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 12 ബുധനാഴ്ചയാണ് ക്യാമ്പ് നടക്കുക.
നാഷണൽ ആയുഷ് മിഷൻ്റെ നേത്ര രോഗങ്ങൾക്കായുള്ള 'ദൃഷ്ടി' പദ്ധതിയുടെ ഭാഗമായി കാസർകോട് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. ക്യാമ്പിൽ കണ്ണ് പരിശോധനയും, കണ്ണിലെ മർദ്ദം (പ്രഷർ) പരിശോധനയും, കണ്ണിലെ നാഡി പരിശോധനയും ഉണ്ടായിരിക്കും.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശോധനകൾ നടക്കുക. പരിശോധനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 04994-231624 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കുക, നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
Free Glaucoma Detection and Treatment Camp on March 12 at Kasaragod Govt. Ayurveda Hospital. Eye check-ups, pressure tests, and nerve examinations are available. Registration is mandatory.
Keywords: Kasaragod news, Glaucoma camp, Ayurveda hospital, Eye checkup, Free camp, Healthcare news, Kerala news, District news
#GlaucomaAwareness, #FreeCamp, #Kasaragod, #Ayurveda, #EyeHealth, #Healthcare