● വെബ്സൈറ്റ് കർണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്ഘാടനം ചെയ്തു
● പ്രൊഫഷണൽ കൗൺസിലിംഗും സൈക്കോതെറാപ്പിയും ലഭ്യമാണ്.
കാസർകോട്: (MyKasargodVartha) മാനസികാരോഗ്യ സംരക്ഷണം കൂടുതൽ എളുപ്പമാക്കുന്നതിനുള്ള ചുവടുവയ്പ്പുമായി, കാസർകോട്ടെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റുകളായ മുർഷിദ സിറാജും ഷഹീല ഷഹീറും ചേർന്ന് മാനസികാരോഗ്യ സംരക്ഷണത്തിന് 'മിറാക്കിൾ മൈൻഡ്' എന്ന പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും, പ്രൊഫഷണൽ കൗൺസിലിംഗും സൈക്കോതെറാപ്പിയും നൽകുകയുമാണ് പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.
സംരംഭത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://www(dot)miraclemynd(dot)com) കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു മംഗ്ളുറു കദ്രിയിലെ സർക്യൂട്ട് ഹൗസിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
കനച്ചൂർ മെഡിക്കൽ കോളേജ് ചെയർമാൻ ഡോ. കനച്ചൂർ മോനു, കർണാടക നിയമസഭാംഗം മഞ്ജുനാഥ ഭണ്ഡാരി, കൽക്കുറ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രദീപ് കുമാർ കൽക്കുറ, കർണാടക ബോർഡർ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി അംഗം എ.ആർ. സുബ്ബയ്യക്കട്ടെ, മുൻ എംഎൽസി കെ. ഹരീഷ് കുമാർ, കെപിസിസി ജനറൽ സെക്രട്ടറി ഇനായത്ത് അലി, എം. മിഥുൻ റായ്, മംഗ്ളുറു കോർപ്പറേഷൻ കൗൺസിലർ പ്രവീൺ ചന്ദ്ര ആൽവ, എൽഡിഎ അംഗം ഗിരീഷ് ഷെട്ടി, ഫ്രീലാൻസ് മീഡിയ കൺസൾട്ടന്റ് ആരിഫ്, ഉദിനൂർ മുഹമ്മദ് കുഞ്ഞി, കെ സി നാസർ, പ്രദീപ് കുമാർ കൽകൂറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Miracle Mind, an online mental health platform launched by consultant psychologists, aims to dispel stigma and provide professional counseling and therapy. The website was inaugurated by Karnataka Health Minister Dinesh Gundu Rao.
Keywords: Mental Health News, Kerala News, Online Counseling News, Therapy News, Psychology News, Healthcare News, Wellness News, Karnataka News
#MentalHealth, #OnlineTherapy, #Counseling, #Wellness, #Kerala, #Karnataka